വെർച്വൽ മാരത്തൺ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാജേശ്വരി ഫൗണ്ടേഷൻ ലോക സാന്ത്വന പരിചരണദിനത്തിൽ സംഘടിപ്പിക്കുന്ന വെർച്വൽ മാരത്തണിൻെറ ലോഗോ പ്രകാശനം ചെയ്തു. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ വി.എസ്. ശിവകുമാർ എം.എൽ.എക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കോവിഡ് പശ്ചാത്തലത്തിലാണ് സാങ്കേതിവിദ്യയുടെ സഹായത്താൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി എം.ആർ. മനോജ് പറഞ്ഞു. ശനിയാഴ്​ച മുതൽ വിർച്വൽ മാരത്തണി​ൻെറ രജിസ്‌ട്രേഷൻ ആരംഭിക്കും. സാന്ത്വന പരിചരണദിനമായ ഒക്ടോബർ 10ന് മാനവീയം വീഥിയിൽ ഒരു കിലോമീറ്റർ മാരത്തൺ പ്രതീകാത്മകമായി സംഘടിപ്പിക്കും. ഫൗണ്ടേഷൻ പ്രസിഡൻറ്​ സുരേഷ്‌കുമാർ, ട്രഷറർ ആർ. മാലിനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.