ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

ചിറയന്‍കീഴ്: 'എൻജിനീയറിങ്​ വിദ്യാഭ്യാസം അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ എൻജിനീയറിങ്​ വിദ്യാഭ്യാസ സെമിനാര്‍ ​​െഎ.ഇ.ഇ.ഇ കേരള സെക്​ഷന്‍ സംഘടിപ്പിക്കുന്നു. 18 മുതല്‍ 21ന്​ വൈകീട്ട് 4.30 മുതല്‍ 6.30 വരെയാണ്​ സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍. എ പി.ജെ. അബ്​ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസ്. ഉദ്ഘാടനം നിര്‍വഹിക്കും. െഎ.ഇ.ഇ.ഇ സെക്​ഷന്‍ ചെയര്‍ ശാരദ ജയകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എഞ്ചിനീയറിങ്​ സ്ട്രീമിലെ സിവില്‍, മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിക്കല്‍, ബയോമെഡിക്കല്‍ ആര്‍ക്കിടെക്ചര്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പ്ലസ്​ ടു കഴിഞ്ഞ എൻജിനീയറിങ്​ പഠനം ആഗ്രഹിക്കുന്നവര്‍ക്കും ഈ ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യാം. http://bit.ly/OandCinEE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.