കെ.എസ്.ആര്‍.ടി.സി ഡിപ്പോ നവീകരണത്തിന് തുടക്കമായി

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ നവീകരണത്തി​ൻെറ നിര്‍മാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍നിന്ന് 25 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജിത് എസ്. കുറുപ്പ്, ഗ്രാമപഞ്ചായത്ത് അംഗം ബിനു എസ് നായര്‍, കെ.എസ്.ആര്‍.ടി.സി വെഞ്ഞാറമൂട് എ.ടി.ഒ ബി.എസ്. ഷിജു, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വിജയകുമാര്‍, യൂനിയന്‍ പ്രതിനിധികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. താന്നിമൂട് ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും പാര്‍ക്കും തിരുവനന്തപുരം: താന്നിമൂട് ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്കി​ൻെറയും സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെയും ഉദ്ഘാടനം നടന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കി​ൻെറ ഉദ്ഘാടനം ഡി.കെ. മുരളി എം.എ.എല്‍യും അഞ്ച്​ സ്മാര്‍ട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രനും നിര്‍വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്തി​ൻെറ ജനകീയാസൂത്രണ പദ്ധതിയില്‍ നിന്ന്​ 11 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ്​ ചിത്ര കുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ഷീബാ ഗിരീഷ്, സിന്ധു കുമാരി, എ. റിയാസ്, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലായില്‍ എല്‍.പി സ്‌കൂളിന്​ പുതിയ കെട്ടിടം തിരുവനന്തപുരം: കൊല്ലായില്‍ ഗവ.​ എല്‍.പി സ്‌കൂളി​ൻെറ പുതിയ കെട്ടിടത്തി​ൻെറ നിര്‍മാണോദ്ഘാടനം ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. മധു മുഖ്യപ്രഭാഷണം നടത്തി. പ്ലാന്‍ ഫണ്ടില്‍നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. മാസ്​റ്റര്‍ പ്ലാനി​ൻെറ അടിസ്ഥാനത്തിലാണ് സ്‌കൂളില്‍ വികസനപ്രവർത്തനങ്ങള്‍ നടക്കുന്നത്. ഡി.കെ. മുരളി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് സ്‌കൂളില്‍ നിര്‍മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. ചന്ദ്രന്‍, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡൻറ്​ ചിത്ര കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനൈസ അന്‍സാരി, എ. റിയാസ്, പാലോട് എ.ഇ.ഒ എ. മിനി, ഹെഡ്മാസ്​റ്റര്‍ എസ്. നന്ദനന്‍, പി.ടി.എ പ്രസിഡൻറ്​ യാന്‍സി, എസ്.എം.സി അംഗം എല്‍. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.