എയർപോർട്ട് -ശംഖുംമുഖം റോഡി‍െൻറ മുഖച്ഛായ മാറുന്നു

എയർപോർട്ട് -ശംഖുംമുഖം റോഡി‍ൻെറ മുഖച്ഛായ മാറുന്നു ശംഖുംമുഖം: ശക്തമായ കടലാക്രമണത്തിൽ തകർന്ന എയർപോർട്ട് - ശംഖുംമുഖം റോഡി‍ൻെറ മുഖച്ഛായ മാറുന്നു. ശംഖുംമുഖം ബീച്ച് റോഡിൻെറ 4.29 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഒന്നാംഘട്ടത്തിൻെറ നിർമാണോദ്ഘാടനം കേരള സർക്കാറിൻെറ 100 ദിന കർമപരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വകുപ്പും സെൻട്രൽ റോഡ് റിസർച് ഇൻസ്​റ്റിറ്റ്യൂട്ടും ചേർന്ന് സ്ഥലപരിശോധന നടത്തി കടലാക്രമണത്തെ പ്രതിരോധിക്കുന്ന പുത്തൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് തയാറാക്കിയിട്ടുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.39 കോടി രൂപക്ക്​ ഭരണാനുമതി നൽകിയ പ്രവൃത്തിയുടെ ഒന്നാംഘട്ടമായ കടലാക്രമണത്തെ പ്രതിരോധിക്കുന്ന സംരക്ഷണഭിത്തി (ഡയഫ്രം വാൾ) നിർമിക്കുന്നതിനുള്ള പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിക്കുന്നത്. അതിനൂതന സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ഡയഫ്രം വാൾ ആദ്യമായാണ് തീരദേശ റോഡ് സംരക്ഷണത്തിന്​ പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുന്നത്. മന്ത്രി ജി. സുധാകര‍ൻെറ അധ്യക്ഷതയിൽ ചേരുന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ്​ വഴി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി.എസ്​. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.