സി.പി.എം പ്രവര്‍ത്തക തൂങ്ങിമരിച്ച സംഭവം; പാർട്ടിയിൽ ഭിന്നനിലപാട്​

പാറശ്ശാല: സി.പി.എം പ്രവര്‍ത്തകയും എ.ഡി.എസ്​ അംഗവുമായ ആശ പാര്‍ട്ടിക്കുവേണ്ടി വാങ്ങിയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഭിന്നനിലപാട്​. ആത്മഹത്യക്കുറിപ്പില്‍ പറയുന്ന രണ്ടു വ്യക്തികള്‍ക്കെതിരെയും ആശയുടെ സഹോദരി പൊലീസിന് നല്‍കിയ ​െമാഴിയില്‍ പറയുന്ന പഞ്ചായത്തംഗത്തിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മനപ്പൂര്‍വം സംഭവത്തില്‍ കുരുക്കിയതാണെന്ന്​ എതിര്‍വിഭാഗം വാദിക്കുന്നു. എന്നാല്‍, ഇത് മുഖവിലക്കെടുക്കാന്‍ ആശക്കുവേണ്ടി വാദിക്കുന്നവര്‍ തയാറല്ല. പാര്‍ട്ടിതലത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിയമനടപടികള്‍ തുടരണമെന്നുമാണ്​ ഇവരുടെ ആവശ്യം. നടപടി സ്വീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും ഇവർ മുന്നറിയിപ്പ്​ നൽകുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉദിയന്‍കുളങ്ങര ഏഴക്കോണം മേക്കുംഭാഗത്തു പുത്തന്‍ വീട്ടില്‍ ശ്രീകുമാറി​ൻെറ ഭാര്യ ആശയെ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.