'കുറ്റക്കാരെ ശിക്ഷിക്കണം'

തിരുവനന്തപുരം: ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറായ ആശ, പാർട്ടി ഓഫിസിൽ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് വിമൻ ജസ്​റ്റിസ് തിരുവനന്തപുരം ജില്ല പ്രസിഡൻറ് രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു. ആത്മഹത്യകുറിപ്പിൽ പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി കണക്കിലെടുക്കണം. സ്വാധീനമുപയോഗിച്ച് ഇത്തരം കേസുകൾ ഒതുക്കിത്തീർക്കാതെ, പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് വിമൻ ജസ്​റ്റിസ് ജില്ല സമിതി ആവശ്യപ്പെട്ട​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.