പള്ളിക്കൽ ഫാർമേഴ്സ് ബാങ്കി​െൻറ മൂതല ശാഖ ഉദ്ഘാടനം ചെയ്തു

പള്ളിക്കൽ ഫാർമേഴ്സ് ബാങ്കി​ൻെറ മൂതല ശാഖ ഉദ്ഘാടനം ചെയ്തു കിളിമാനൂർ: പള്ളിക്കൽ ഫാർമേഴ്സ് ബാങ്കി​ൻെറ മൂതല ശാഖ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്​തു. സ്ട്രോങ് റൂം ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എയും ആദ്യ നിക്ഷേപം സ്വീകരിക്കൽ അഡ്വ. മടവൂർ അനിലും നിർവഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ അടുക്കൂർ ഉണ്ണി, ജില്ല സഹകരണ ജോയൻറ്​ രജിസ്​റ്റർ ഇ. നിസാമുദ്ദീൻ, വർക്കല താലൂക്ക് അസി.രജിസ്ട്രാർ ഡി. അരവിന്ദൻ, വാർഡ് മെംബർ എസ്. പുഷ്പലത, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളായ ജെ. രവീന്ദ്രൻ പിള്ള, എസ്. നിസാമുദ്ദീൻ, എ. രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് ബി. രവീന്ദ്ര ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സജീബ് ഹാഷിം സ്വാഗതവും മാനേജിങ്​ ഡയറക്ടർ എസ്. വിജയചന്ദ്രൻ പിള്ള നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.