അപകടത്തിൽ തലയോട്ടി തകർന്നയാളുടെ ജീവൻ വീണ്ടെടുത്ത് കിംസ് ​ഹെൽത്ത്

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് തലയോട്ടി തകർന്നയാളുടെ ജീവൻ ന്യൂറോസർജറിയിലൂടെ രക്ഷിച്ച് കിംസ്​ ഹെൽത്ത്. അഞ്ചുമണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെയാണ് ന്യൂറോസർജൻ ഡോ. എം.ഡി. ശ്രീജിത്ത്, ഭാഗികമായി ക്ഷതമേറ്റ തലച്ചോറിൽനിന്ന്​ തലയോട്ടി കഷണങ്ങൾ നീക്കം ചെയ്തത്. തലയിലെ മുറിവി​ൻെറ ഗുരുതര സ്വഭാവവും നെഞ്ചിലുള്ള മുറിവുകളും പ്രായവും വെല്ലുവിളിയായിരുന്നെങ്കിലും പത്തു ദിവസത്തിനുള്ളിൽ സുഖംപ്രാപിച്ച് രോഗി അശുപത്രി വിട്ടു. ആഗസ്​റ്റ്​ പതിനാലിന് നീണ്ടകര ഫിഷിങ്​ ഹാർബറിലെ ആഴക്കടലിൽ സഹപ്രവർത്തകർക്കൊപ്പം േട്രാളറിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കെയാണ് തലയിലേക്ക്​ വലയുടെ കേബിൾ തുളച്ചുകയറിയത്. ഇതി​ൻെറ ആഘാതത്താൽ േട്രാളറിൽ നെഞ്ചിടിച്ച് കടലിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ തലയോട്ടിയുടെ ഭാഗത്ത് ടൈറ്റാനിയം ക്യാപ് ഇടുന്നതിനായി മാസങ്ങൾക്കുശേഷം അദ്ദേഹം വീണ്ടും ആശുപത്രിയിലെത്തും. രോഗിയെ ചികിത്സിച്ച സംഘത്തിൽ അനസ്​തെറ്റിസ്​റ്റ്​ ഡോ. ബദ്രിനാഥ് എൻ, ന്യൂറോസർജൻ ഡോ. ഖലീൽ ഐസക്, കാർഡിയാക് സർജൻ ഡോ. സുജിത്ത്​ വി, റെസ്​പിറേറ്ററി മെഡിസിൻ വിഭാഗം ഡോ. സുധിൻ കോശി, ഇ.എൻ.ടി വിഭാഗം ഡോ. രജിത ബി, ജനറൽ സർജറി വിഭാഗത്തിലെ ഡോ. ഷാഫി അലി എന്നിവരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.