പൊന്മുടി പൊലീസ് സ​്​റ്റേഷൻ കെട്ടിടം ഉദ്ഘാടനം

വിതുര: വിനോദ സഞ്ചാര കേന്ദ്രത്തിനൊത്ത വിധം പ്രൗഢിയിൽ പണികഴിപ്പിച്ച പൊന്മുടി പൊലീസ് സ​്​റ്റേഷൻ കെട്ടിടം ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറെക്കാലമായി ടൂറിസം വകുപ്പി​ൻെറ ഒറ്റ മുറിയുള്ള വാടകക്കെട്ടിടത്തിലാണ് സ​്​റ്റേഷൻ പ്രവർത്തിക്കുന്നത്. സ​്​റ്റേഷ​ൻെറ അപര്യാപ്തതകളും അസൗകര്യങ്ങളും ഉദ്യോഗസ്ഥർക്കൊപ്പം പൊന്മുടിയിലെത്തുന്ന സന്ദർശകരെയും വലച്ചിരുന്നു. ഡി.കെ. മുരളി എം.എൽ.എ നടത്തിയ നിരന്തര പരിശ്രമങ്ങളെത്തുടർന്ന് വനംവകുപ്പ് സ്ഥലം വിട്ടുനൽകുകയും ആഭ്യന്തര വകുപ്പ് കെട്ടിട നിർമാണത്തിന് തുക അനുവദിക്കുകയും ചെയ്തു. ഹാബിറ്റാറ്റിനായിരുന്നു നിർമാണ ചുമതല. 1.40 കോടി രൂപ ചെലവഴിച്ചാണ് 5250 ചതുരശ്ര അടിയിൽ മൂന്ന് നില കെട്ടിടം നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.