പിന്നാക്ക സമുദായക്കാരിയായ സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി അറസ്​റ്റിൽ

കല്ലമ്പലം: പിന്നാക്ക സമുദായക്കാരിയായ സ്ത്രീയെ ആക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിലെ പ്രതിയെ കല്ലമ്പലം പൊലീസ് അറസ്​റ്റ്​ ചെയ്തു. മണമ്പൂർ ഞായലിൽ ശ്യാംനിവാസിൽ ശ്യാംകുമാർ (23) ആണ് അറസ്​റ്റിലായത്. വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ ഇയാൾ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കല്ലമ്പലം എസ്.ഐ ഗംഗാപ്രസാദി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്. കായികപ്രേമികൾക്ക് പ്രതീക്ഷയേകി ഇൻഡോർ സ്​റ്റേഡിയം യാഥാർഥ്യത്തിലേക്ക് കല്ലമ്പലം: ഒറ്റൂർ, മണമ്പൂർ മേഖലയിലെ കായികപ്രേമികൾക്ക് പ്രതീക്ഷയേകി ഒറ്റൂർ ഇൻഡോർ സ്​റ്റേഡിയം പൂർണതയിലേക്ക്. അഡ്വ. ബി. സത്യൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന്​ 1.28 കോടി രൂപ ചെലവഴിച്ച് മൂന്നുഘട്ടമായി ദേശീയനിലവാരത്തിൽ വികസിപ്പിക്കുന്ന ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ നീറുവിള ഇൻഡോർ സ്​റ്റേഡിയം കോവിഡ് പ്രതിസന്ധിയിലും പണി പുരോഗമിക്കുകയാണ്. 38 മീറ്റർ നീളത്തിലും 17 മീറ്റർ വീതിയിലും ദേശീയനിലവാരമുള്ള സ്​റ്റേഡിയമാണ്. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി കഴിഞ്ഞദിവസം എം.എൽ.എയും ഉന്നത ഉദ്യോഗസ്ഥരും വിലയിരുത്തി. സ്​റ്റേഡിയത്തി​ൻെറ റൂഫിങ്​ പൂർത്തിയായിക്കഴിഞ്ഞു. ഇനി ഗാലറി, ടെയിലിങ്​, ഇലക്​ട്രിക് ജോലികൾ മാത്രമാണ് പുരോഗമിക്കുന്നത്​. നീറുവിള കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒറ്റൂർ, മണമ്പൂർ മേഖലയിലെ യുവജനപ്രസ്ഥാനങ്ങളുടെയും നവകേരളം, ജസ്​റ്റേഴ്സ് എന്നീ സ്​പോർട്​സ്​ ക്ലബുകളുടെയും അഭ്യർഥന മാനിച്ചാണ് വലിയതുക ചെലവഴിച്ച് ഇൻഡോർ സ്​റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്. സ്​റ്റേഡിയം യാഥാർഥ്യമാകുന്നതോടെ വോളിബാൾ, ഷട്ടിൽ, നെറ്റ്​ബാൾ, കബഡി, കരാട്ടെ തടങ്ങിയ ഇനങ്ങളിൽ പരിശീലനങ്ങളും മത്സരങ്ങളും സഘടിപ്പിക്കാൻ കഴിയും. ഈ വർഷം തന്നെ ദേശീയനിലവാരമുള്ള മത്സരങ്ങൾക്ക് വേദിയൊരുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അവലോകനയോഗത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, ജില്ലാ പഞ്ചായത്തംഗം, അഡ്വ.എസ്. ഷാജഹാൻ, ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. സുഭാഷ്, പഞ്ചായത്തംഗം ഡെയ്സി, എ. നഹാസ്, വി. സുധീർ, രതീഷ്, കെ.ബി. കുറുപ്പ്, മുഹമ്മദ് റിയാസ്, ലാലു എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.