വെഞ്ഞാറമൂട്​ ഇരട്ടക്കൊല സമാധാനഭംഗം വരുത്തുകയെന്ന ലക്ഷ്യത്തോടെ -മുഖ്യമന്ത്രി

തിരുവനന്തപുരം: വെഞ്ഞാറമൂട്​ ഇരട്ടക്കൊലപാതകത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പരാതികളൊന്നും ഉയർന്നിട്ടില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിൽ സമാധാനഭംഗം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ കൊല നടന്നത്​. സംഭവത്തിൽ ഏത്​ കാര്യവും അന്വേഷണ ഏജൻസിയാകും അന്വേഷിക്കുക. അവർ കൃത്യമായാണ്​ അന്വേഷണം നടത്തുന്നത്​. അവർ അന്വേഷിച്ച്​ കുറ്റവാളികളെ കണ്ടെത്ത​െട്ട. കൊലയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ മാധ്യമങ്ങളിൽ വന്നിട്ടുണ്ട്​. ചിലത്​ ​െപാലീസും കണ്ടെത്തിയിട്ടുണ്ട്​. സാധാരണനിലയിൽ സംഭവിക്കാൻ പാടില്ലാത്തതാണ്​ വെഞ്ഞാറമൂട്ടിൽ സംഭവിച്ചത്​. അതിനോട്​ നാട്ടിൽ ശക്തമായ അമർഷവുമുണ്ട്​. അതിൽനിന്ന്​ രക്ഷപ്പെടാനാണ്​ കൊല്ലപ്പെട്ട യുവാക്കളെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചി​ത്രീകരിച്ച്​ കൊലയെ ന്യായീകരിക്കാനുള്ള ശ്രമം. അത്തരം ശ്രമങ്ങളിലൂടെ കൊല്ല​െപ്പട്ടവർ കുറ്റവാളികളാകില്ല. അല്ലാതെയുള്ള​െതാക്കെ മോഹം മാത്രമാ​ണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.