അനധ്യാപക തസ്തിക; കോടതിവിധി നടപ്പാക്കണം- പ്രിൻസിപ്പൽസ്‌ അസോസിയേഷൻ

തിരുവനന്തപുരം: രണ്ടുമാസത്തിനകം കേരളത്തിലെ എല്ലാ ഹയർ സെക്കൻഡറി സ്കൂളിലും ക്ലർക്ക്, പ്യൂൺ, സ്വീപ്പർ തസ്തികകളിൽ നിയമനം നടത്തണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ പ്രിൻസിപ്പൽസ്​ അസോസിയേഷൻ. ആറ്​ മാസം മുമ്പ്​ ഹൈകോടതി ഡിവിഷൻ ബെഞ്ച്​ ഉത്തരവുണ്ടായിട്ടും സർക്കാർ നടപ്പാക്കിയില്ലെന്ന്​ അസോസിയേഷൻ കുറ്റപ്പെടുത്തി. അധ്യാപക ജോലി കൂടി ചെയ്യേണ്ട ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ ഒാഫിസ്​ ജോലികളിൽ സഹായത്തിന് ജീവനക്കാരില്ലാതെ നട്ടംതിരിയുകയാണ്. പൊതുപരീക്ഷ, വിദ്യാർഥി പ്രവേശനം, ശുചീകരണം, ഓൺലൈൻ ക്ലാസ്​ തുടങ്ങിയവയെല്ലാം പ്രിൻസിപ്പൽമാരുടെ ചുമലിലാണ്​. 30 വർഷമായിട്ടും ഹയർ സെക്കൻഡറി മേഖലയിൽ അടിസ്ഥാനപ്രശ്​നങ്ങൾ പരിഹരിക്കുന്നതിൽ പോലും സർക്കാറുകൾ പരാജയപ്പെട്ടതായും ഹയർ സെക്കൻഡറി പ്രിൻസിപ്പൽസ്​ അസോസിയേഷൻ കുറ്റപ്പെടുത്തി. ഹയർ സെക്കൻഡറി മേഖലയെ സങ്കുചിത താൽപര്യക്കാർക്ക് അടിയറവെക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ കെ. ജയമോഹൻ, ജന.സെക്രട്ടറി ഡോ. എൻ. സക്കീർ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.