മാലിന്യനിക്ഷേപം നടത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി

കിളിമാനൂർ: പുല്ലയിൽ കടമുക്ക് റോഡിൽ കൂനക്കടവ് ഭാഗത്ത് ഇറച്ചിമാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. കെ.എൽ 16 വി 2279 നമ്പർ ബൊലോറ പിക്കപ്പിലാണ് വ്യാഴാഴ്ച വൈകീട്ട് മാലിന്യം എത്തിച്ചത്. അറവ് ശാലകളിൽനിന്നും ശേഖരിക്കുന്ന മാലിന്യമാണ് വാഹനത്തിൽ കയറ്റി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ തള്ളുന്നത്. മാലിന്യംകാരണം പ്രദേശത്ത് തെരുവുനായ്ക്കളും വർധിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.