പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന്​

കാട്ടാക്കട: കെ.എസ്.ഇ.ബി മാറനല്ലൂര്‍ സെക്ഷന്‍ ഓഫിസിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം വരുത്തിയത് നീക്കണമെന്നാവശ്യപ്പെട്ട്​ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. വീട്ടില്‍ ക്വാറൻറീനില്‍ കഴിഞ്ഞിരുന്ന യുവാക്കളും ലഹരി സംഘവുമാണ് വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ഒാഫിസ് അടിച്ചുതകര്‍ക്കുകയും ചെയ്തത്. സംഭവം നടന്ന് ആഴ്ച പിന്നിട്ടിട്ടും അക്രമികളെ പിടികൂടാന്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കെ.എസ്.ഇ.ബി മാറനല്ലൂര്‍ സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന റോഡില്‍ പ്രദേശത്തെ ചില വീടുകളില്‍നിന്നും മലിനജലം ഒഴുക്കിവിടുന്നത് പതിവാണ്. കോവിഡ് വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കുന്ന പ‍ഞ്ചായത്തില്‍ കോവിഡ് രോഗികളമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചിലര്‍ പ്രദേശത്ത് താമസിക്കുന്നവരാണ്. അത്തരത്തിലുള്ളവര്‍ താമസിക്കുന്ന വീടുകളില്‍നിന്ന്​ മലിനജലം റോഡിലൂടെ ഒഴുക്കിവിടുന്നത് രോഗം പടര്‍ന്നുപിടിക്കാന്‍ ഇടയാകുമെന്ന് കാട്ടി കെ.എസ്.ഇ.ബി ഓഫിസിലെത്തുന്നവര്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് യുവാക്കള്‍ ഒാഫിസിലെത്തി അക്രമം നടത്തുകയും ഫർണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനിടെ യുവാക്കള്‍ കെ.എസ്.ഇ.ബി മാറനല്ലൂര്‍ സെക്ഷന്‍ ഓഫിസിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കി. സെക്ഷ​ൻെറ പരിധിയില്‍ റോഡില്‍ വൈദ്യുതി കെ.വി ലെയിന്‍ റോഡില്‍ പൊട്ടിവീണത് നീക്കം ചെയ്യുന്നതിനായി ജീവനക്കാര്‍ ജീപ്പില്‍ പുറപ്പെടാനായി ഒരുങ്ങുമ്പോഴാണ് വാഹനങ്ങള്‍ കടന്നുപോകാന്‍ പറ്റാത്തനിലയിൽ‍ കാറുകള്‍ പാര്‍ക്ക് ചെയ്തത്. തുടര്‍ന്ന് കാറുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴാണ് കാറി​ൻെറ ഉടമകളും ക്വാറൻറീനിലായവരും സംഘടിച്ചെത്തി വീണ്ടും അക്രമം അഴിച്ചുവിട്ടു. മുഖംമൂടി ധരിക്കാതെ അക്രമിസംഘം കൊലവിളി നടത്തുന്നതി​ൻെറ വിഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. അകമം നടത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരെ കൈയേറ്റം ചെയ്യുകയും മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനിടെ മാറനല്ലൂര്‍ പൊലീസ് എത്തിയപ്പോഴും അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.