റോഡ് ഉപരോധിച്ചു

വെള്ളറട: യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തിനായി നിര്‍മിച്ച സമരപ്പന്തല്‍ ഡി.വൈ.എഫ്​.​െഎ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധം ശക്തമായി. പി.എസ്.സി നിയമനത്തി​ൻെറ അപാകതയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാരക്കോണത്തെ അനു എന്ന ചെറുപ്പക്കാര​ൻെറ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അനുവി​ൻെറ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ്​ പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമരത്തിനായി നിര്‍മിച്ച സമരപ്പന്തലാണ് ഡി.വൈ.എഫ്​.​െഎ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്​ പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തട്ടിട്ടബലത്തില്‍ റോഡ് ഉപരോധിച്ചു. വെള്ളറട പൊലീ​െസത്തി പ്രതികളെ ഉടന്‍ അറസ്​റ്റ്​ ചെയ്യാമെന്ന ഉറപ്പിന്മേല്‍ ഉപരോധം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.