തീരമണ്ണിൽ അതിജീവനത്തി​െൻറ വികസനത്തി​ര

തീരമണ്ണിൽ അതിജീവനത്തി​ൻെറ വികസനത്തി​ര തീരസംരക്ഷണത്തിനായി കിഫ്​ബി അനുവദിച്ച 17.80 കോടി രൂപയുടെ പദ്ധതികള്‍ യാഥാർഥ്യമാകുന്നതോടെ തീരദേശത്തി​ൻെറ മുഖച്ഛായ മാറും. പൂന്തുറ മുതല്‍ വേളി വരെയുള്ള തീരസംരക്ഷണത്തിനാണ്​ കിഫ്​ബി സഹായം. വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിൽ പരിമിതപ്പെട്ട പല പദ്ധതികളുടെ പുനർജനി കൂടി യാഥാർഥ്യമാവുകയാണ്​. ഇതിലുടെ തീരദേശത്തെ വിനോദസഞ്ചാരസാധ്യതകളും സജീവമാകും. വര്‍ഷങ്ങളായി കടലാക്രണത്തില്‍ തീരം നഷ്​ടമാകുന്നത് തടയാന്‍ ഭൂവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്ന പദ്ധതി തീരത്ത് യാഥാർഥ്യമാകുന്ന​തോടെ കടലാക്രമണത്തില്‍ തിരമാലകള്‍ തീരത്തേക്ക് അടിച്ച് കയറുന്നത് തടയാനാവും. കോവളം മുതല്‍ വേളി പൊഴിക്കര വരെയുള്ള ഭാഗമാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്​ തെരഞ്ഞെടുത്തത്​​. മൂന്ന് മീറ്റര്‍ ആഴത്തിൽ ഇത് കടലില്‍ താഴ്ത്തും. 20 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകളാണ് താഴ്ത്തുന്നത്. തീരത്തിന് സമാന്തരമായി കല്ലുകള്‍ക്ക് പകരം ഭൂവസ്ത്ര ട്യൂബ് സ്ഥാപിക്കും. നാലു മീറ്റര്‍ വ്യാസവും 20 മീറ്റര്‍ നീളവുമുള്ള ട്യൂബിനുള്ളില്‍ കടലിനുള്ളില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നിറച്ചാണ്​ ക്രമീകരിക്കുന്നത്​. ചെന്നൈ നാഷനല്‍ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ഓഷന്‍ ടെക്നോളജിയുടെ സാ​േങ്കതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കിഫ്ബിയുടെ കനിവിൽ ബീച്ച് സംരക്ഷിക്കപ്പെടുന്നതിലൂടെ ശംഖുംമുഖത്തി​ൻെറ പഴയ പ്രതാപം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ. കിഫ്ബി പദ്ധതിയില്‍ വേളി ടൂറിസ്​റ്റ്​ വില്ലേജും ഇടം പിടിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.