എസ്​റ്റേറ്റ് വാർഡിൽ കൊറോണ വ്യാപനം രൂക്ഷം

നേമം: നഗരസഭ പരിധിയിലെ പാപ്പനംകോട് എസ്​റ്റേറ്റ് വാർഡിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നലെ പ്രദേശത്ത് 70 പേരിൽ ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയിൽ 22 പേരാണ് പോസിറ്റീവായത്. പ്രദേശത്ത് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ ഉണ്ടായതെന്നാണ് വിവരം. രോഗവ്യാപനം നിയന്ത്രിക്കുന്നതിനുവേണ്ടി വാർഡിലുടനീളം അണുനശീകരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.