ബാറുകൾക്ക്​ തിരിച്ചടി, ഉപഭോക്​താക്കൾക്ക്​ ഇനിമുതൽ ഒൗട്ട്​ലെറ്റുകൾ തെരഞ്ഞെടുക്കാം

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഇഷ്​ടമുള്ള മദ്യ ഔട്ട്​ലെറ്റ് തെരഞ്ഞെടുക്കുന്ന രീതിയിൽ ​െബവ്ക്യൂ ആപ്പിൽ പരിഷ്കരണം. അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉടൻ വരുത്തുമെന്ന്​ ആപ്​​​ തയാറാക്കിയ സ്​റ്റാർട്ടപ്​ കമ്പനി വ്യക്​തമാക്കി. ഇൗ സംവിധാനം വരുന്നതോടെ നിലവിൽ പ്രതിസന്ധി നേരിടുന്ന ബെവ്​കോ, കൺസ്യൂമർഫെഡ്​ ഒൗട്ട്​ലെറ്റുകൾക്ക്​ ഗുണമുണ്ടാകുമെന്നാണ്​ വിലയിരുത്തൽ. ലോക്​ഡൗണിന്​ ശേഷം മദ്യശാലകൾ തുറക്കു​േമ്പാഴുണ്ടാകുന്ന തിര​െക്കാഴിവാക്കാനാണ്​ ബിവറേജസ്​ കോർപറേഷ​ൻെറ (ബെവ്​കോ) മേൽനോട്ടത്തിൽ 'ബെവ്​ക്യു' ആപ്​ തയാറാക്കിയത്​. എന്നാൽ ഇൗ ആപ്പുമായി ബന്ധപ്പെട്ട്​ ആദ്യം മുതൽ പരാതി ഉയർന്നു. ടോക്കൺ സംവിധാനമായിരുന്നു പരാതിക്ക്​ ഒരുകാരണം. ബാറുകൾക്ക്​ സഹായകമായ നിലയിലാണ്​ ഇൗ സംവിധാനമെന്ന്​ ആക്ഷേപമുയർന്നു. ബാറുകൾക്ക്​ വരുമാനം വർധിച്ചതായും വ്യക്​തമായി. ടോക്കൺ ബുക്ക്​ ചെയ്യു​േമ്പാൾ ഉപഭോക്താവ് നൽകുന്ന പിൻകോഡിനനുസരിച്ച് മദ്യശാല നിർദേശിക്കുന്ന രീതിയായിരുന്നു ഇതുവരെയുണ്ടായിരുന്നത്​. കിലോമീറ്ററുകൾക്ക്​ അപ്പുറമുള്ള ബാറുകളിലുൾ​െപ്പടെയാണ്​ ഉപഭോക്​താവിന്​ ടോക്കൺ ലഭിച്ചിരുന്നത്​. അതിനാൽ പലരും മദ്യം വാങ്ങാൻ പോയിരുന്നില്ല. ആളുകൾ എത്താത്ത സാഹചര്യത്തിൽ ബാറുകൾ ടോക്കണിലെ മദ്യം തോന്നുംപടി വിറ്റ്​ ലാഭമുണ്ടാക്കി. അത്​ ബെവ്​കോ, കൺസ്യൂമർഫെഡ്​ ഒൗട്ട്​ലെറ്റുകളുടെ വിൽപനയെ ബാധിച്ചിരുന്നു. അതി​ൻെറ കൂടി അടിസ്​ഥാനത്തിലാണ്​ ഇപ്പോൾ മാറ്റം കൊണ്ടുവരാൻ എക്​സൈസ്​ വകുപ്പ്​ അനുമതി നൽകിയത്​. ഗൂഗിളി​ൻെറയും ആപ്പിളി​ൻെറയും അനുമതി ലഭിച്ചാൽ പുതിയ പരിഷ്കാരങ്ങൾ ശനിയാഴ്​ച മുതൽ നടപ്പാകുമെന്നാണ്​ വിവരം. ഇത്​ ഓണക്കാലം കഴിഞ്ഞാലും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.