ആഘോഷത്തിെൻറ കരുതലിലൂടെ ഉത്രാടപ്പാച്ചിൽ നാളെ

ആഘോഷത്തിൻെറ കരുതലിലൂടെ ഉത്രാടപ്പാച്ചിൽ നാളെ തിരുവനന്തപുരം: കോവിഡിൻെറ അതിവ്യാപനത്തിലും സുരക്ഷമാനദണ്ഡങ്ങ​േളാടെ ഉത്രാടപ്പാച്ചിന് നാടും നഗരവും ഒരുങ്ങി. ആള്‍ക്കൂട്ടത്തിലെത്താത്ത ആഘോഷത്തിൻെറ കരുതലിലൂടെയാണ് ഇക്കുറി ഒന്നാം ഒാണവും തിരുവോണവും. കോവിഡ് സൃഷ്​ടിച്ച സാമ്പത്തിക മാന്ദ്യം വിപണിയിലും പ്രകടമാണ്. എങ്കിലും മാന്ദ്യം മറികടക്കാൻ ഓഫറുകളുടെ വർണക്കുടകളൊരുക്കിയാണ് വ്യാപാര സ്ഥാപനങ്ങൾ ആവശ്യക്കാരെ വരവേൽക്കുന്നത്. കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാൽ പല വ്യാപാര സ്ഥാപനങ്ങളിലും മുൻവർഷത്തെ അപേക്ഷിച്ച് കാര്യമായ തിരക്കില്ല. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യാപാരം നടക്കുന്നത്. ചില വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് മാസ്ക്കും ഗ്ലൗസും വരെ സൗജന്യമായി നൽകുന്നു. തിരക്കു കൂടുമ്പോൾ പുറത്ത്​ വിശ്രമിക്കാനും പല സ്ഥാപനങ്ങളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വസ്ത്രശാലകളിലും ഗൃഹോപകരണ വിപണികളിലും കഴിഞ്ഞ ദിവസത്തെക്കാളും തിരക്കുണ്ട്. രോഗഭീതിമൂലം പച്ചക്കറി-പലവ്യഞ്ജന വിപണികളിലും കാര്യമായ പ്രതികരണമില്ല. ഓണം പൊലിപ്പിക്കാൻ വഴിവാണിഭവും പലയിടത്തും ആരംഭിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കർശന നിബന്ധനകൾക്ക് വിധേയമാക്കി കച്ചവടത്തിന് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായ പൂവിപണി സജീവമായി. ജമന്തിയും വാടാമല്ലിയും റോസാപ്പൂവും മുല്ലയും പിച്ചിയുമെല്ലാം കമ്പോളങ്ങളിൽ വരവറിയിച്ചു. തമിഴ്നാട്ടിലെ തോവാള, തെങ്കാശി,സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പർവടകരൈ കർണാടകയിലെ ഗുണ്ടൽപേട്ട്, എന്നിവിടങ്ങളിൽ നിന്നാണ് ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കളെത്തുന്നത്. നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ വ്യാപാരികൾ ഇതിൽ വ്യാപക പരാതി ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇളവുകൾ നൽകുന്നത്. പൊതു ആഘോഷങ്ങളും ഓഫിസുകളിലെ ഓണാഘോഷങ്ങളും ഒഴിവാക്കിയതും സ്‌കൂളുകളും കോളജും പൂട്ടിയതും തിരിച്ചടിയായെങ്കിലും വീടുകളും ​െറസിഡൻറ്​സ്​ അസോസിയേഷനുകളും കേന്ദ്രീകരിച്ച ആഘോഷങ്ങൾക്കായി ആവശ്യക്കാർ എത്തുമെന്നാണ് ഇവ‌രുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഒരു കിലോഗ്രാം പിച്ചിപ്പൂവിന് തോവാളയിൽ വില 3000 രൂപയായിരുന്നു. ഇപ്പോൾ അത് 300 ആയി കുറ‌ഞ്ഞു. ജമന്തി കിലോഗ്രാമിന് വെറും 80 രൂപക്ക്​ കിട്ടും. കഴിഞ്ഞ തവണ 300 രൂപയായിരുന്നു. 400 രൂപ വിലയുണ്ടായിരുന്ന അരളിക്കിപ്പോൾ വില 150.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.