നാടൻ പച്ചക്കറി വിപണനകേന്ദ്രം ഉദ്​ഘാടനം ചെയ്തു

വർക്കല: ഇടവയിൽ നാടൻ പച്ചക്കറി പഴവർഗ വിപണന കേന്ദ്രം തുറന്നു. സംസ്ഥാന സർക്കാറി​ൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഓണസ്മൃതി 2020 ​ൻെറയും കൃഷി വകുപ്പി​​ൻെറയും നേതൃത്വത്തിലാണ് വിപണനകേന്ദ്രം തുറന്നത്. ഇടവ കൃഷിഭവനിൽ ആരംഭിച്ച നാടൻ വിപണന കേന്ദ്രത്തി​ൻെറ ഉദ്ഘാടനം വി. ജോയി എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​​ എം.കെ. യൂസഫ്, ഇടവ പഞ്ചായത്ത് പ്രസിഡൻറ്​ സുനിത എസ്. ബാബു, ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർമാൻ പി.സി. ബാബു, പഞ്ചായത്ത് മെംബർമാരായ സത്യഭാമ, നവാസ്ഖാൻ, ബൈജു ബി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.