വിഡിയോ കോണ്‍ഫറന്‍സിങ്​ നടത്തി

തിരുവനന്തപുരം: കോവിഡ്​ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ പുതിയ ആക്​ഷന്‍ പ്ലാന്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്ര​ൻെറ നേതൃത്വത്തില്‍ . കലക്​ടർ ഡോ. നവജ്യോത് ഖോസ ആക്​ഷന്‍ പ്ലാന്‍ വിശദീകരിച്ചു. മൂന്നു സെഷനുകളിലായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ സംബന്ധിച്ചു. കാവല്‍ പ്ലസ് പദ്ധതി; അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം: ചൈല്‍ഡ് വെല്‍​െഫയര്‍ കമ്മിറ്റിക്ക്​ മുന്നിലെത്തുന്ന അതിതീവ്ര പ്രശ്‌നങ്ങള്‍ നേരിടുന്ന, ശ്രദ്ധയും സംരക്ഷണവും ആവശ്യമായുള്ള കുട്ടികള്‍ക്കുള്ള സാമൂഹിക ഇടപെടല്‍ പദ്ധതിയായ കാവല്‍ പ്ലസി​ൻെറ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളില്‍ നിന്നും വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന സംഘടനകള്‍ക്ക് ഒരുതരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും പാടില്ല. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഉണ്ടായിരിക്കണം. അപേക്ഷ, യോഗ്യത എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൂജപ്പുര പ്രവര്‍ത്തിക്കുന്ന ജില്ല ശിശുസംരക്ഷണ യൂനിറ്റിലും 0471-2345121 എന്ന ഫോണ്‍ നമ്പറിലും ലഭിക്കുമെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ ഒമ്പത്. കാര്‍പൻെറർ കോഴ്​സ്​ തിരുവനന്തപുരം: ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കാര്‍പൻെറര്‍ കോഴ്‌സിന് അമ്പൂരി കുട്ടമല ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/5nHV6UrkXhZip5FHA എന്ന ലിങ്കില്‍നിന്ന്​ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അവസാന തീയതി സെപ്റ്റംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2246222, 9446952579.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.