പൊതു സ്ഥലങ്ങളില്‍ ഓണാഘോഷം പാടില്ല

*യാത്രകളും ഓഫിസുകളിലെ പൂക്കളങ്ങളും ഒഴിവാക്കണം തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം പാടില്ലെന്നും ജനങ്ങള്‍ അത്യാവശ്യമല്ലാത്ത യാത്രകളും ഓഫിസുകളിലെ പൂക്കളങ്ങളും ഒഴിവാക്കണമെന്നും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ആഘോഷങ്ങളും കൂട്ടംകൂടിയുള്ള സദ്യയും പ്രദര്‍ശന വ്യാപാരമേളകളും ഒഴിവാക്കണം. മേളകള്‍, ഫെസ്​റ്റിവല്‍, പ്രദര്‍ശങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. സംസ്ഥാനത്തിന് പുറത്തുനിന്നുവരുന്നവര്‍ പൂകച്ചവടം നടത്താന്‍ പാടില്ല. ഓണസദ്യയുടെ പേരില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഉത്തരവിലുണ്ട്. കണ്ടെയ്ൻമൻെറ്​ മേഖലകള്‍ക്ക് പുറത്ത് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പത് മണി വരെ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള വ്യാപാരം ഉറപ്പുവരുത്താനായി ജില്ല കലക്ടര്‍മാര്‍ വ്യാപാരികളുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണം. വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കണം. ഒരേ സമയം കടകളില്‍ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം വ്യാപാരികള്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും സാനിറ്റൈസര്‍ സൂക്ഷിക്കണം. ഓണം വിപണിയില്‍ തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താല്‍ക്കാലികമായി പൊതു മാര്‍ക്കറ്റുകള്‍ സജ്ജീകരിക്കണം. എല്ലായിടത്തും ശാരീരിക അകലം പാലിക്കണം. ഷോപ്പിങ് മാള്‍, വസ്ത്ര വ്യാപാരശാലകള്‍ എന്നിവ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാം. മാള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് പോലുള്ള സ്ഥാപനങ്ങള്‍ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍ എന്നിവ സാമൂഹിക അകലം പാലിച്ച് പ്രവര്‍ത്തിക്കുകയും ഒമ്പത് മണിക്ക് അടയ്​ക്കുകയും വേണം. അണുനശീകരണം നടത്തിമാത്രം ആവശ്യമെങ്കില്‍ അതിഥികള്‍ക്ക് മുറികള്‍ വാടകയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.