പ്രതിഷേധ സത്യഗ്രഹം വിജയമെന്ന്​ സി.പി.എം

തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ 23ന് വൈകീട്ട്​ നാല് മുതൽ 4.30 വരെ നടന്ന പ്രതിഷേധ സത്യഗ്രഹം വൻ വിജയമായിരുന്നെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടേറിയറ്റ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ 9,70,629 കേന്ദ്രങ്ങളിൽ നടന്ന സത്യഗ്രഹത്തിൽ 33,20,003 പേർ പങ്കെടുത്തു. വീട്ടുമുറ്റങ്ങളിലും പാർട്ടി ഓഫിസുകളിലുമായി നടന്ന സത്യഗ്രഹത്തിൽ പി.ബി അംഗങ്ങൾ മുതൽ അനുഭാവികൾവരെ പങ്കെടുത്തെന്നും പ്രസ്​താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.