വിളപ്പിലില്‍ പഞ്ചായത്ത് ജീവനക്കാരിക്ക് കോവിഡ്

നേമം: വിളപ്പില്‍ പഞ്ചായത്തിലെ ഒരു ജീവനക്കാരിക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. ഈ ജീവനക്കാരിയുമായി അടുത്തിടപഴകിയ രണ്ട് ജീവനക്കാര്‍ ക്വാറൻറീനില്‍ പ്രവേശിച്ചു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് അടുത്തദിവസം പരിശോധന നടത്തുമെന്ന് പ്രസിഡൻറ്​ കെ. അനില്‍കുമാര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിളപ്പില്‍ പഞ്ചായത്ത് ഓഫിസില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. മുഴുവന്‍ സേവനങ്ങളും നിര്‍ത്തി​െവച്ചതായി പ്രസിഡൻറ്​ അറിയിച്ചു. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഇന്നലെ 99 പേര്‍ക്ക്​ നടത്തിയ കോവിഡ് പരിശോധനയില്‍ 18 പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 12 പേരും ചൂഴാറ്റുകോട്ട പ്രദേശത്ത് താമസിക്കുന്നവരാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളവര്‍, മറ്റ്​ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സക്കെത്തിയവര്‍ എന്നിവരുടെ ആൻറിജന്‍ പരിശോധനയാണ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.