നഗരത്തിലെ പൈതൃക സംരക്ഷണത്തി​െൻറ

നഗരത്തിലെ പൈതൃക സംരക്ഷണത്തി​ൻെറ ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളം നവീകരണം ഉദ്ഘാടനം തിരുവനന്തപുരം: നഗരത്തിലെ പൈതൃക സംരക്ഷണത്തി​ൻെറ ഭാഗമായി നഗരസഭ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾ​െപ്പടുത്തി നവീകരിക്കുന്ന ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തി​ൻെറ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കുളം നവീകരിക്കുന്നതോടൊപ്പം നിലവിലുള്ള കുളപ്പുരയുടെ ഘടന ഒരു സാംസ്കാരിക കേന്ദ്രമായി പദ്ധതിയിൽ പുനർ രൂപകൽപന ചെയ്തിട്ടുണ്ട്. ദൈനംദിന ആചാരാനുഷ്ഠാനങ്ങൾ, വേദക്ലാസ്, ചുറ്റുമുള്ള താമസക്കാർക്കായി പൊതുവായി ഒത്തുചേരാനുള്ള സ്ഥലം എന്നിവക്കായി പ്രത്യേക ഇടങ്ങൾ സാസ്കാരികകേന്ദ്രത്തിൽ ഉണ്ടായിരിക്കും. പരമ്പരാഗതരീതിയിലാണ് സാംസ്കാരികകേന്ദ്രം രൂപകൽപന ചെയ്തിരിക്കുന്നത് . കൂടുതൽ സുരക്ഷക്കായി കുളത്തിന്​ ചുറ്റുമുള്ള മതിലുകളുടെ ഉയരം ചെറുതായി വർധിപ്പിക്കും. അതോടൊപ്പം തന്നെ പരമ്പരാഗതരീതിയിലുള്ള പോൾ ലൈറ്റുകൾ സ്ഥാപിക്കും. കുളത്തിന്​ ചുറ്റുമുള്ള നടപ്പാതയും നവീകരിക്കുന്നുണ്ട്. ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തി​ൻെറ നവീകരണത്തോടൊപ്പം തന്നെ പുത്തൻചന്ത ബാലസുബ്രഹ്മണ്യ ക്ഷേത്രക്കുളത്തി​ൻെറ നവീകരണവും നടക്കുന്നുണ്ട്. 99 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി.ബാബു, എസ്‌. പുഷ്പലത, സ്മാർട്ട്സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ എൻ. വാസു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.