കേരള സർവകലാശാല വാർത്തകൾ

മാറ്റി​െവച്ച പരീക്ഷകള്‍ സെപ്റ്റംബറില്‍ തിരുവനന്തപുരം: കോവിഡ് കാരണം മാറ്റി​െവച്ച എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളും സെപ്റ്റംബറില്‍ നടത്താന്‍ തിങ്കളാഴ്​ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ എട്ടുമുതല്‍ നാലാം സെമസ്​റ്റര്‍ ബിരുദം, ഇൻറഗ്രേറ്റഡ് എല്‍എല്‍.ബി, എട്ടാം സെമസ്​റ്റര്‍ ബി.ടെക്, ആന്വല്‍ സ്‌കീം ബിരുദം ബി.എ/ബി.എസ്​സി, ബി.കോം പാര്‍ട്ട് ഒന്ന്, രണ്ട്, രണ്ടാം സെമസ്​റ്റര്‍ എം.ബി.എ (റെഗുലര്‍) എന്നീ പരീക്ഷകളും സെപ്റ്റംബര്‍ 14 മുതല്‍ നാലാം സെമസ്​റ്റര്‍ എം.ബി.എ (റെഗുലര്‍), സെപ്റ്റംബര്‍ 15 മുതല്‍ ആറാം സെമസ്​റ്റര്‍ സി.ബി.സി.എസ്.എസ്/സി.ആര്‍ സ്‌പെഷല്‍ എക്‌സാമിനേഷന്‍, രണ്ടാം സെമസ്​റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം), ഒന്നാം സെമസ്​റ്റര്‍ എല്‍എല്‍.എം എന്നീ പരീക്ഷകളും നടത്തും. ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം കേരള സര്‍വകലാശാലയില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തില്‍ ഒരു റിസര്‍ച് ഡയറക്ടറേറ്റ് സ്ഥാപിക്കാൻ സിൻഡിക്കേറ്റ്​ യോഗം തീരുമാനിച്ചു. റിസര്‍ച് പോര്‍ട്ടല്‍ വഴി ഗവേഷണത്തിന് രജിസ്​റ്റര്‍ ചെയ്യുന്നത് മുതല്‍ ഡിഗ്രി ലഭിക്കുന്നത്‌ വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും. സിനോപ്‌സിസ് അവതരണം, ഡോക്ടറല്‍ കമ്മിറ്റി, വാര്‍ഷിക പരിശോധന തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ ഗവേഷണപ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്താന്‍ അനുമതി നല്‍കി. സര്‍വകലാശാലയിലെ ലബോറട്ടറികളുടെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ആക്കാനും തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.