കാട്ടാക്കട ചന്ത വെള്ളിയാഴ്ച മുതൽ തുറക്കും

കാട്ടാക്കട: . കോവിഡ് പശ്ചാത്തലത്തില്‍ ആറ് മാസം മുമ്പ്​ പൂട്ടിയ ജില്ലയിലെ ഏറ്റവുംവലിയ ചന്തകളിലൊന്നായ പൂവച്ചൽ പഞ്ചായത്തി​ൻെറ ചന്തയാണ് തുറക്കുന്നത്. ഓണക്കാലത്ത് വഴിവാണിഭം കൂടുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാൻ സർക്കാറി​ൻെറ നിർദേശപ്രകാരമാണ് ചന്ത തുറക്കുന്നത്. ചന്ത തുറക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ ശുചീകരണവും അണുനശീകരണവും നടത്തി. സാമൂഹികഅകലം പാലിക്കുന്നതുൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ചന്തയിലുണ്ടാകുമെന്ന് പ്രസിഡൻറ്​ കെ. രാമചന്ദ്രൻ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.