കസ്​റ്റഡിമരണം: ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഫോർട്ട്​ പൊലീസ്​ സ്​റ്റേഷനിൽ മൊബൈൽ ഫോൺ മോഷണത്തിന്​ കസ്​റ്റഡിയില്‍ എടുത്തയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച്​ അന്വേഷണം ആരംഭിച്ചു. കേസന്വേഷണ മേൽനോട്ടം ക്രൈംബ്രാഞ്ച്​ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്കാണ്​. അന്വേഷണചുമതലയുള്ള എസ്​.പി എസ്​. ഷാനവാസ്​, ഡിവൈ.എസ്​.പി എസ്​. ഹരികൃഷ്​ണൻ എന്നിവർ ഫോർട്ട്​ സ്​റ്റേഷനിലെത്തി പരിശോധന നടത്തി. ​പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചു. വരുംദിവസങ്ങളിൽ പോസ്​റ്റ്​മോർട്ടം നടത്തിയ ഡോക്​ടറുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും. മോഷണക്കുറ്റത്തിന് ഫോർട്ട് പൊലീസ് കസ്​റ്റഡിയിലെടുത്ത പൂന്തുറ സ്വദേശി അൻസാരിയെയാണ്​ കഴിഞ്ഞദിവസം സ്​റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.