ക്വാറൻറീനിൽ കഴിഞ്ഞ പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: ക്വാറൻറീനിൽ കഴിഞ്ഞ പൊലീസുകാരന്​ സസ്​പെൻഷൻ. എസ്.എ.പി ക്യാമ്പിലെ ഹവിൽദാറിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ക്വാറൻറീനിൽ കഴിഞ്ഞ 15 പൊലീസുകാരിൽ ഉൾപ്പെട്ട മറ്റൊരു ഹവിൽദാറെയാണ്​ അസി. കമാൻഡൻറ്​ സസ്​പെൻഡ്​ ചെയ്​തത്​. ക്വാറൻറീനിൽ കഴിയു​േമ്പാൾ മാസ്​ക്​ ധരിക്കാതിരിക്കുകയും പുറത്തിറങ്ങി നടക്കുകയും ചെയ്​തെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രവീൺ ഹവിൽദാറെ സസ്​പെൻഡ്​ ചെയ്​തത്​. എന്നാൽ, കുളിമുറിയുടെ ശോച്യാവസ്ഥ കാരണം കുളിക്കാൻ താമസിക്കുന്ന കെട്ടിടത്തി​ൻെറ രണ്ടാംനിലയിലെ ശുചിമുറിയിലേക്ക് പോയതിനാണ്​ നടപടിയെന്ന്​​ സേനയിൽതന്നെയുള്ള ചിലർ ആരോപിച്ചു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.