സെൻട്രൽ ജയിലിന്​ പിന്നാലെ ജില്ല ജയിലിലും കോവിഡ്​ പടരുന്നു

തിരുവനന്തപുരം: പൂജപ്പുര . പൂജപ്പുര സെൻട്രൽ ജയിലിൽ നാല് ജീവനക്കാർക്കും അഞ്ച് തടവുകാർക്കുമാണ്​ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പൂജപ്പുര ജയിലിൽ രോഗം ബാധിച്ചവരുടെ എണ്ണം 486 ആയി. അതിന്​ പുറമെയാണ്​ ജില്ല ജയിലിലെ 36 പേർക്കും കോവിഡ് സ്ഥിരീകരിച്ചത്​. 130 പേരെയാണ് പരിശോധനക്ക്​ വിധേയരാക്കിയത്. ആഗസ്​റ്റ്​ 11നാണ് ആദ്യമായി പൂജപ്പുര ജയിലിൽ തടവുകാരന് രോഗം സ്ഥിരീകരിച്ചത്. 72കാരനായ തടവുകാരൻ ഞായറാഴ്ച മരിച്ചു. അതിനെ തുടർന്ന് പി ബ്ലോക്ക് ഏഴിലെ മുഴുവൻ തടവുകാരെയും പരിശോധനക്ക്​ വിധേയരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.