ഉന്നതവിജയം നേടിയവരെ ആദരിച്ചു

തിരുവനന്തപുരം: സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജില്ല ചാപ്റ്ററി​ൻെറ ആഭിമുഖ്യത്തിൽ ഒാൾ ഇന്ത്യ സിവിൽ സർവിസസ് പരീക്ഷയിൽ 45ാം റാങ്ക് നേടിയ സഫ്ന നാസറുദ്ദീനെയും 388ാം റാങ്ക് നേടിയ എ. ഷാഹുൽ ഹമീദിനെയും ന്യൂനപക്ഷക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിയും സിജി തിരുവനന്തപുരം ജില്ല പ്രസിഡൻറ് അഡ്വ. എ.എം.കെ.​ നൗഫലും ചേർന്ന് ആദരിച്ചു. വഖഫ്​ ബോർഡ് ഡിവിഷനൽ ഓഫിസർ എ. ഹബീബ്, ഖാദർ റൂബി, സിനു ജാഫർ അഫ്സൽ മുന്നാ സേട്ട് എന്നിവർ പങ്കെടുത്തു. ചിത്രം: siji സിജി തിരുവനന്തപുരം ജില്ല ചാപ്റ്ററി​ൻെറ ആഭിമുഖ്യത്തിൽ ഒാൾ ഇന്ത്യ സിവിൽ സർവിസസ് പരീക്ഷയിൽ 45ാം റാങ്ക് കരസ്ഥമാക്കിയ സഫ്ന നാസറുദ്ദീന് ഡോ. എ.ബി. മൊയ്തീൻകുട്ടിയും അഡ്വ. എ.എം.കെ. നൗഫലും ചേർന്ന് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.