പോത്തൻകോടും സമീപപ്രദേശങ്ങളിലും കോവിഡ് വ്യാപനം

പോത്തൻകോട്: പോത്തൻകോട്, മാണിയ്ക്കൽ, വെമ്പായം ഗ്രാമപഞ്ചായത്തുകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. രോഗികളുടെ സമ്പർക്കസാധ്യത കണക്കിലെടുത്ത് മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ശാന്തിഗിരി, പൂലന്തറ, തീപ്പുകൽ വാർഡുകളും വെമ്പായം ഗ്രാമപഞ്ചായത്തിലെ അയിരൂപ്പാറ, കുറ്റിയാണി വാർഡുകളും കലക്ടർ കണ്ടെയ്‌ൻമൻെറ്​ സോണാക്കി. പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കരൂർ വാർഡിലെ മണ്ഡപകുന്നിൽ രണ്ട്​ പോസിറ്റീവ് കേസുകളും പുലിവീട് വാർഡിലെ വാവറ കുന്നത്ത് ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ പറഞ്ഞു. മാണിക്കൽ ഗ്രാമപഞ്ചായത്തിൽ തീപ്പുകൾ വാർഡിലെ കാഞ്ഞാംപാറയിൽ 6 കോവിഡ് കേസുകളും ശാന്തിഗിരി വാർഡിൽ 5 കേസുകളും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കാഞ്ഞാംപാറയിൽ നടത്തിയ 53 പേരുടെ ആൻറിജൻ പരിശോധനയിൽ എല്ലാഫലങ്ങളും നെഗറ്റീവായിരുന്നു. പ്രദേശത്ത് കോവിഡ് രോഗബാധരുടെ എണ്ണം വർധിച്ചതോടെ കടുത്ത ജാഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.