ഗ്രാമീണമേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനേന വർധിക്കുന്നു

രോഗികള​ുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നതില്‍ പോസിറ്റിവായ ചിലര്‍ സഹകരിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു കാട്ടാക്കട: ഗ്രാമീണമേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം ദിവസവും വര്‍ധിക്കുന്നതില്‍ ആശങ്കയേറുന്നു. മിക്കയിടത്തും സമ്പർക്കരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ഇതിനിടെ രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തറിയിക്കാതെ വീടുകളില്‍ സ്വയം ചികിത്സ നടത്തുന്നതായും അറിയുന്നു. രോഗികളായവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കുന്നതില്‍ പോസിറ്റിവായ ചിലര്‍ സഹകരിക്കാത്തത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നു. മിക്ക പ്രദേശവും ക്ലസ്​റ്ററായി പ്രഖ്യാപിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് പഞ്ചായത്തുകളുടെ ശ്രമം. ഇതിനോടകം കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട്, ആര്യനാട്, വെള്ളനാട് പഞ്ചായത്തുകളിൽ പലയിടങ്ങളിലും പകുതിയിലേറെ വാർഡുകൾ ഇതിനോടകം തന്നെ കണ്ടെയ്​ൻമൻെറ്​​ സോണായി മാറിയിട്ടുണ്ട്. ഇതിൽ കള്ളിക്കാട്ട് 100ൽപരം പേർ കോവിഡ് രോഗികളായതോടെ പഞ്ചായത്തുതന്നെ ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്. പൂവച്ചൽ പഞ്ചായത്തിൽ വീണ്ടും രോഗവ്യാപനം ഉണ്ടായതോടെ പഞ്ചായത്തിലെ ചാമവിള, കാപ്പിക്കാട് വാർഡുകൾ കണ്ടെയ്​ൻമൻെറ്​​ സോണാക്കി വാർഡ് പൂർണമായും അടച്ചു. ആഴ്ചകൾക്കുമുമ്പ്​ പഞ്ചായത്തിലെ എട്ടോളം വാർഡുകളാണ് കണ്ടെയ്​ൻമൻെറ്​​ സോണായി മാറിയത്. കാട്ടാക്കടയിലും രോഗികളുടെ എണ്ണം 60ന് മുകളിലായതോടെ പല വാർഡുകളും കണ്ടെയ്​ൻമൻെറ്​​ സോണാക്കി മാറ്റി. കാട്ടാക്കടയിൽ പല ക്ലസ്​റ്ററുകളിലും സമ്പർക്കപട്ടിക വിപുലമാകുകയാണ്. ഇതും ആരോഗ്യപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാട്ടാക്കടയിൽ വ്യാഴാഴ്​ച 92 പേരെ പരിശോധിച്ചതിൽ ഏഴുപേർക്ക് പോസിറ്റിവായതായി മെഡിക്കൽ ഓഫിസർ ഡോ. ശാന്തകുമാർ അറിയിച്ചു. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം, ഇരിഞ്ചൽ വാർഡുകൾ കണ്ടെയ്​ൻമൻെറ്​​ സോണായി പ്രഖ്യാപിച്ചു. ഗണപതിയാംകുഴി പ്രദേശത്ത് മൂന്ന് വീടുകളിൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടായത് പ്രദേശത്ത് ആശങ്കയുണ്ടാക്കി. ഓരോ വീട്ടിലും ആറോളം പേർക്ക് വീതം രോഗബാധയുണ്ടായി. ഇതോടെ ഈ പ്രദേശം പൂർണമായും അടച്ച് ഞായറാഴ്ചവരെ പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളനാട് പഞ്ചായത്തിലെ കുളക്കോട്ട് മരണവീട്ടിൽ ഒമ്പതുപേർക്ക് രോഗബാധയുണ്ടായി. ഇതോടെ ഈ വാർഡ് അടച്ച് കണ്ടെയ്​ൻമൻെറ്​​ സോണായി. മരണവീട്ടിൽ പങ്കെടുത്ത 100ഒാളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പഞ്ചായത്തിൽ ഇതുവരെ 41 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ 96 പേരെ പരിശോധിച്ചപ്പോൾ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തേവൻകോട് വാർഡിൽ അഞ്ചുപേരും പെരുംകുളങ്ങര വാർഡിൽ ഒന്നും മഞ്ചാടിമൂട് വാർഡിൽ ഒന്നുമാണ് സ്ഥിരീകരിച്ചത്. കുറ്റിച്ചൽ പഞ്ചായത്തിൽ കോവിഡ് വ്യാപനത്തെതുടർന്ന് ഇപ്പോൾ മൂന്ന് വാർഡുകളാണ് കണ്ടെയ്​ൻമൻെറ്​​ സോണായത്. പേഴുംമൂട്, പരുത്തിപ്പള്ളി, കോട്ടൂർ, കുറ്റിച്ചൽ പ്രദേശങ്ങൾ പൂർണമായും അടച്ചിട്ടിരിക്കയാണ്. ഇവിടെയും രോഗബാധ കൂടുതലാണ്. അഗസ്ത്യവനത്തിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തിയിരുന്നു. രോഗലക്ഷണങ്ങളുള്ള ആരെയും കണ്ടെത്താനായി​െല്ലന്നും പരിശോധന ഫലങ്ങളെല്ലാം നെഗറ്റിവായിരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ വനത്തിനുള്ളില്‍ കോവിഡ് രോഗഭീതിക്ക്​ തല്‍ക്കാല ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.