കാണാതായ യുവാവിനെ എട്ട്​ വര്‍ഷത്തിനുശേഷം പൊലീസ് കണ്ടെത്തി

നേമം: വീട്ടില്‍നിന്ന്​ കാണാതായ യുവാവിനെ എട്ട്​ വര്‍ഷത്തിനുശേഷം ജില്ല ക്രൈംബ്രാഞ്ചും കരമന പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കരമന സോമന്‍ നഗര്‍ സ്വദേശിയായ 40 കാരനെയാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സോമന്‍നഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു യുവാവ്. വിവാഹിതനായിരുന്ന ഇയാൾ 2012 ജനുവരിയിൽ പാല്‍ വാങ്ങാന്‍ പോകുന്നു എന്നുപറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് ഇയാളെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കരമന പൊലീസ് അന്വേഷണം ആരംഭി​െച്ചങ്കിലും മൂന്നുവര്‍ഷത്തിനുശേഷവും ഇയാളെ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം നിര്‍ത്തി​െവച്ചു. തുടര്‍ന്ന് ജില്ല ക്രൈംബ്രാഞ്ചും കരമന പൊലീസും തുടരന്വേഷണം ആരംഭിച്ചു. ഊര്‍ജിതമായ അന്വേഷണം നടക്കുന്നതിനിടെ യുവാവി​ൻെറ ഒരു സുഹൃത്തിനെ കണ്ടെത്താനാകുകയും ഇയാള്‍ നല്‍കിയ വിവരപ്രകാരം മലയിന്‍കീഴ് ഭാഗത്തുനിന്ന് യുവാവിനെ കണ്ടെത്തുകയുമായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് വീടുവിട്ടുപോകാന്‍ കാരണമെന്നാണ് യുവാവ് പൊലീസിനോട്​ പറഞ്ഞത്. ഏതായാലും വര്‍ഷങ്ങള്‍ക്കുശേഷവും മകന്‍ ജീവിച്ചിരിപ്പുണ്ടെന്നും നല്ലനിലയില്‍ കഴിയുന്നുണ്ടെന്നും വീട്ടുകാര്‍ക്കറിയാന്‍ സാധിച്ചു. കാണാതായ അന്നുമുതല്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ കഴിയുകയും ജോലിചെയ്ത്​ ജീവിച്ചുവരികയുമായിരുന്നു ഇയാള്‍. എ.സി സുല്‍ഫിക്കറി​ൻെറ നേതൃത്വത്തില്‍ കരമന സി.ഐ ചന്ദ്രബാബു, എസ്.ഐ ശിവകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘം കസ്​റ്റഡിയിലെടുത്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.