കല്ലമ്പലം മേഖലയിൽ വ്യാപക നാശം: മരം വീണ്​ കിണറും കുളിമുറിയും തകർന്നു ഒറ്റൂരിൽ വീട് തകർന്നു

കല്ലമ്പലം: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മേഖലയിൽ വ്യാപക നാശം. താഴ്ന്നപ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും മതിലുകൾ, കുളിമുറികൾ തുടങ്ങിയവയും തകർന്നു. ഒറ്റൂരിൽ വീട് തകർന്നു. ഒറ്റൂർ ഞായലിൽ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറി​ൻെറ വീടാണ് പൂർണമായും തകർന്നത്. മണമ്പൂർ പഞ്ചായത്തിൽ പെരുംകുളം, മാടപ്പള്ളിക്കോണം ആദി ആലയത്തിൽ ഷിബു-ബിജി, ദമ്പതികളുടെ വീടി​ൻെറ കിണർ, ശൗചാലയം, കുളിമുറി എന്നിവ മണ്ണും മരങ്ങളും വീണ് തകർന്നു. ശനിയാഴ്ച പുലർച്ച രണ്ട് മണിയോടെ സമീപത്ത് നിന്ന മരം കടപുഴകി വീഴുകയായിരുന്നു. മരച്ചില്ലകൾ തട്ടി വീടും ഭാഗികമായി തകർന്നു. അമ്പത് അടിയോളം ആഴമുള്ള കിണർ മണ്ണ് മൂടിയ അവസ്ഥയിലാണ്. നാവായിക്കുളം, കരവാരം പഞ്ചായത്തുകളിലും മഴക്കെടുതികൾ രൂക്ഷമാണ്. വിളവെടുക്കാറായ വാഴകൾ വ്യാപമായി കാറ്റിൽ ഒടിഞ്ഞു വീണു. താഴ്ന്നപ്രദേശങ്ങളിലെ കാർഷികവിളകൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും മരച്ചില്ലകൾ വീണ് വൈദ്യുതിബന്ധം തകരാറിലാണ്. ചിത്രം: 1 ഒറ്റൂരിൽ തകർന്ന ജയകുമാറി​ൻെറ വീട് IMG-20200809-WA0085 ചിത്രം: 2 - മണമ്പൂരിൽ ഷിബു-ബിജി ദമ്പതികളുടെ വീടിനോടുചേർന്ന കിണറും ശൗചാലയവും തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.