അഞ്ചൽ മേഖലയിൽ വ്യാപക നാശനഷ്​ടം

അഞ്ചൽ മേഖലയിൽ വ്യാപക നാശനഷ്​ടം (ചിത്രം)അഞ്ചൽ: തോരാതെയുള്ള മഴയിൽ അഞ്ചൽ പ്രദേശത്ത് വ്യാപക നാശനഷ്​ടം. നിരവധി വീടുകൾ മരം വീണ് തകർന്നു. പല വീടുകള​ും നിലംപൊത്തി. അഞ്ചൽ ചീപ്പുവയൽ കൃഷ്ണവിലാസത്തിൽ തങ്കമ്മയുടെ വീട് കാറ്റിലും മഴയിലും തകർന്നു. പൊടിയാട്ടുവിളയിൽ രാജ​ൻെറയും കുരുവിക്കുന്നിൽ ബാബുവി​ൻെറയും വീടുകൾക്ക് മുകളിലേക്ക്​ മരങ്ങൾ വീണു. പൊടിയാട്ടുവിള റേഷൻകട ജങ്​ഷനിൽ ഇലവൻ കെ.വി ലൈനിലേക്ക് തേക്ക് മരം പിഴുത് വീണ് ഗതാഗതവും വൈദ്യുതിയും നിലച്ചു. ഏരൂർ- ഇടമൺ പാതയിൽ ആയിരനല്ലൂരിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഭീഷണിയായി ഏതാനും മരങ്ങൾ കൂടിയുണ്ട്. ഏത് നിമിഷവും ഇവയിൽ പലതും റോഡിലേക്ക്​ വീഴാൻ സാധ്യതയുണ്ട്. നിർദിഷ്​ട മലയോര ഹൈവേ, കൊല്ലം-ചെങ്കോട്ട ദേശീയപാത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയാണിത്. പൊടിയാട്ടുവിള പുന്നക്കാട്, മൈനിക്കോട്, പെരുമണ്ണൂർ, മാമൂട്ടിൽ, ഇടമുളയ്ക്കൽ തുടങ്ങിയ ഏലാകളിൽ വൻതോതിൽ കൃഷി നാശമുണ്ടായി. മഴ തുടർന്നാൽ കൂടുതൽ നാശനഷ്​ടമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.കാർ വയലിലേക്ക്​ മറിഞ്ഞുഅഞ്ചൽ: ഏരൂർ പത്തടിയിൽ മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്​റ്റ്​തകർത്ത് വയലിലേക്ക് മറിഞ്ഞു. ഞയറാഴ്ച വെളുപ്പിന്​ മൂന്നോടെയായിരുന്നു അപകടം. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അഞ്ചലിൽനിന്ന് കുളത്തുപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. അപകടം നടന്ന സമയം നൈറ്റ് പട്രോളിങ്ങി​ൻെറ ഭാഗമായി വന്ന ഏരൂർ എസ്​.ഐ സജിൻ മാത്യുവും പൊലീസുകാരും ചേർന്ന് അപകടത്തിൽ​െപട്ട കാറിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്ത്​ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പെരുന്നാൾ സൗഹൃദസംഗമം കടയ്ക്കൽ: ജമാഅത്തെ ഇസ്​ലാമി വനിതാവിഭാഗം കടയ്ക്കൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പെരുന്നാൾ സൗഹൃദസംഗമം സംഘടിപ്പിച്ചു. ജെ. ബാസിമ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസീറാ ബീവി ഉദ്ഘാടനം ചെയ്തു. കൺവീനർ ഷൈല ഫസിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി വനിതാ വിഭാഗം കടയ്ക്കൽ ഏരിയ സെക്രട്ടറി ജുബൈരിയ, കെ.എസ്.ടി.എം സംസ്ഥാന സെക്രട്ടറി സുമയ്യ കൊച്ചുകലുങ്ക്, ഗിന്നസ് ജേതാവ് ശാന്തി സത്യൻ, കുടുംബശ്രീ എ.ഡി.എം സി. ഷാനി നിജാം, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം ജുസൈന ഫാത്തിമ, ചിതറ എ.പി.ആർ.എം ഐ.ടി.ഇ പ്രിൻസിപ്പൽ സിന്ധു രവീന്ദ്രൻ, തൃശൂർ ചിൽഡ്രൻ മെഡിക്കൽ വില്ലയിലെ ഡോ. ഹംന വഹീദ്, തിരുവനന്തപുരം സയ്യാസ് ഡൻെറൽ കെയറിലെ ഡോ. സഹിയ സലീം, ബീന, ഗോകുലം മെഡിക്കൽ കോളജിലെ ഡോ. ബിസ്മി കബീർ, ഷംല, സിന്ധു, ബിന്ദു, ശ്രീവിദ്യ, ഇ.എം.എച്ച്.എസിലെ പ്രിൻസിപ്പൽ ബിന്ദുജ രാജീവ്, സുചിത്ര, വിദ്യ, സബീന, സംഗീത, സുഗൈത, സജീന, ദഅ്​വ കോഒാഡിനേറ്റർ ഹസീന കാമിൽ എന്നിവർ സംസാരിച്ചു.ഓൺലൈൻ ക്ലാസ് തുടങ്ങിഓയൂർ: റോഡുവിള അൽ-ഹാദി അറബിക് കോളജിൽ ബി.എ, അഫ്​ദലുൽ ഉലമ (പ്രിലിമിനറി) എന്നിവയിൽ ഓൺലൈൻ ക്ലാസ് തുടങ്ങി. പ്രിലിമിനറി ഒന്നാം വർഷം, ബി.എ ഒന്നാം വർഷം ക്ലാസുകളിലേക്ക് അഡ്മിഷനും ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ പാസായവർക്ക് അപേക്ഷിക്കാമെന്ന്​ പ്രിൻസിപ്പൽ ഡോ.കെ.എ. വാഹിദ് അറിയിച്ചു. ഫോൺ: 9061537801.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.