കിണറ്റിൽ വീണ മയിലി​െന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ മയിലി​െന രക്ഷപ്പെടുത്തി (ചിത്രം)പത്തനാപുരം: കിണറ്റില്‍ വീണ മയിലിനെ ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. പട്ടാഴി ഇരുപ്പുക്കുഴി സുരേഷ് ഭവനില്‍ അഭിലാഷി​ൻെറ വീട്ടിലെ കിണറ്റിലാണ് ശക്തമായ കാറ്റിലും മഴയിലും മയില്‍ കിണറ്റില്‍ അകപ്പെട്ടത്. ശബ്​ദം കേ​െട്ടത്തിയ പ്രദേശവാസികള്‍ മയിലിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആവണീശ്വരം അഗ്​നിശമന നിലയത്തിലെ സ്​റ്റേഷൻ ഓഫിസർ ഗിരീഷ്കുമാറി​ൻെറ നേതൃത്വത്തിലുള്ള സംഘമെത്തി മയിലിനെ രക്ഷപ്പെടുത്തുകയായിരുന്നു. ചിതറയിൽ അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചുകടയ്ക്കൽ: മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ചിതറ മണ്ണറക്കോട് കോളനിയിലെ താമസക്കാരായ അഞ്ച് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ഇവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിയത്. വളവുപച്ച വാർഡിലാണ് കോളനി സ്ഥിതി ചെയ്യുന്നത്. കുന്നിൻ ചെരുവിൽ ഏറ്റവും അപകട ഭീഷണിയുള്ള കുടുംബങ്ങളെയാണ് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.