കാറിടിച്ച്​ പരിക്കേറ്റ പൂച്ചയെ അഗ്​നിശമനസേന രക്ഷപ്പെടുത്തി

വെഞ്ഞാറമൂട്​: കാറിടിച്ച്​ പരിക്കേറ്റ പൂച്ചയെ വ്യാപാരിയും അഗ്​നിശമന സേനാംഗങ്ങളും ചേർന്ന്​ രക്ഷപ്പെടുത്തി. വ്യാഴാഴ്​ച കീഴായിക്കോണം ജങ്​ഷനിൽ വൈകീട്ട്​ ആറോടെയായിരുന്നു സംഭവം. അഗ്​നിശമന നിലയ​ത്തി​ൻെറ മുന്നിലായി കാറിടിച്ച്​ റോഡിൽകിടന്ന പൂച്ചക്ക്​ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. പരിക്ക്​ ഗുരുതരമല്ലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പൂച്ചകളും നായ്​ക്കളും എം.സി റോഡിൽ അപകടത്തിൽപ്പെട​​ുന്നത്​ പതിവായിരിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.