പാതയോരങ്ങളിൽ ഫലവൃക്ഷത്തൈ നട്ടു

പാതയോരങ്ങളിൽ ഫലവൃക്ഷത്തൈ നട്ടു ചാത്തന്നൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഒരു കോടി ഫലവൃക്ഷത്തൈകൾ നട്ടുവളർത്തൽ' പദ്ധതിയുടെ പ്രചാരണാർഥം ചാത്തന്നൂർ കർഷക ബ്ലോക്കിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസ്‌ സ്​റ്റാൻഡ് മുതൽ മിനി സിവിൽ സ്​റ്റേഷൻ വരെയുള്ള പാതയിൽ അമ്പതോളം ഫലവൃക്ഷത്തൈകൾ നട്ടു. ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡൻറ് നിർമല വർഗീസ് നേതൃത്വം നൽകി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുരേഷ്, ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ അസി. ഡയറക്ടർ വി.എൻ. ഷിബുകുമാർ, കൃഷി ഓഫിസർ എസ്. പ്രമോദ് എന്നിവർ പങ്കെടുത്തു. പച്ചക്കറി വിത്ത് വിതരണംമയ്യനാട്: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറിവിത്തുകളുടെ മയ്യനാട് പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണൻ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലെസ്​ലി ജോർജ്, വിപിൻ വിക്രം, വായനശാല ഭാരവാഹികളായ സലിൽകുമാർ, മധു എന്നിവർ പങ്കെടുത്തു. സമയപരിധി നീട്ടണംകൊട്ടിയം: കേരള ആർട്ടിസാൻസ് ​െഡവപെ്​മൻെറ് കോർപറേഷൻ നടപ്പാക്കുന്ന ലേബർ ഡേറ്റ ബാങ്ക് രജിസ്ട്രേഷൻ ഡിസംബർ 31വരെ നീട്ടണമെന്ന് കേരള ആർട്ടിസാൻസ് ട്രേഡ് യൂനിയൻ സംസ്ഥാന സെക്രട്ടറി കെ. ശിവരാജൻ വടക്കേവിളയും ജില്ല സെക്രട്ടറി കന്നിമ്മേൽ ഗോപിനാഥനും ആവശ്യപ്പെട്ടു. ഉപയോഗശൂന്യമായ അരി പ്രതിഷേധത്തെത്തുടർന്ന്​ പിൻവലിച്ചുപാരിപ്പള്ളി: ചിറക്കര പഞ്ചായത്തിൽ ആശ്രയ പദ്ധതിയിലുള്ളവർക്ക് വിതരണം ചെയ്യാനെത്തിച്ചത് ഉപയോഗശൂന്യമായ അരി. വിവരമറിഞ്ഞ് കോൺഗ്രസ്​ പ്രവർത്തകരെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് അരി പിൻവലിച്ചു. പഞ്ചായത്തിൽ പദ്ധതിയിൽ അംഗങ്ങളായ 142 കുടുംബങ്ങൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി പഴക്കം ചെന്നതും പുഴു കയറിയതുമായിരുന്നു. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.