ഇളവുകൾ മറയാക്കി നിർബാധം സ്വര്‍ണമൊഴുക്ക്

ശംഖുംമുഖം: കോടികളുടെ സ്വര്‍ണം പിടികൂടുകയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയും ചെയ്യുമ്പോഴും വിദേശത്തുനിന്ന്​ സ്വര്‍ണമൊഴുക്ക് നിര്‍ബാധം തുടരുന്നു. കോടികളുടെ സ്വര്‍ണം പിടിക്കുന്ന സംഭവങ്ങള്‍ മാത്രമാണ് വിവാദമാകുകയും അന്വേഷണം നടക്കുകയും ചെയ്യുന്നതെന്ന്​ അറിയാവുന്ന സ്വര്‍ണക്കടത്ത് മാഫിയ കസ്​റ്റംസ് നിര്‍ദേശങ്ങള്‍ മറയാക്കി കള്ളക്കടത്ത് നിര്‍ബാധം തുടരുകയാണ്. വിദേശത്തുനിന്ന്​ 20 ലക്ഷം രൂപക്ക്​ മുകളിലുള്ള സ്വര്‍ണം നികുതിയടക്കാതെ കടത്തിയാല്‍ മാത്രമേ കസ്​റ്റംസിന് ബന്ധപ്പെട്ടവരെ അറസ്​റ്റ്​ ചെയ്യാന്‍ കഴിയൂ. ഇത് മനസ്സിലാക്കി 20 ലക്ഷത്തി​ൻെറ താഴെ മാത്രം വിലവരുന്ന സ്വര്‍ണം വീതം കൂടുതല്‍ പേര്‍ വഴി സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴി ദിവസവും കടത്തുകയാണ്​. 20 ലക്ഷത്തി​ൻെറ താഴെയുള്ള സ്വര്‍ണം പിടികൂടിയാല്‍ കസ്​റ്റംസ് നിശ്ചയിക്കുന്ന നികുതി അടച്ച് രക്ഷപ്പെടാൻ കഴിയും. ഒരു കോടിയിലധികം രൂപ വിലവരുന്ന സ്വര്‍ണം കടത്തിയാലേ കള്ളക്കടത്ത് നിയമപ്രകാരം ജയിലിലാകൂ. ഇത്തരം ആനുകൂല്യങ്ങള്‍ മുതലാക്കിയാണ് കുറഞ്ഞതോതില്‍ പല തവണകളായുള്ള സ്വര്‍ണക്കടത്ത്. സ്ത്രീകള്‍ ഉൾപ്പെ​െടയുള്ള കാരിയര്‍മാരാണ് ഇങ്ങനെ കടത്തുന്നവരിൽ അധികവും. പിടിക്കപ്പെട്ടല്‍ അടയ്​ക്കേണ്ട നികുതിപ്പണം നിമിഷങ്ങള്‍ക്കം എത്തും. അത്രയും വിപുലമാണ്​ ശൃംഖല. കുറഞ്ഞ തോതിലാ​െണങ്കിലും കൂടുതല്‍ പേരിലൂടെ ഉദ്ദേശിക്കുന്ന സ്വര്‍ണം എത്തിക്കാ​െമന്നതിനാൽ കടത്ത്​ സംഘത്തിന്​ ലക്ഷങ്ങളുടെ ലാഭമാണ്​ ലഭിക്കുന്നത്. തനി തങ്കമാണ് വിദേശത്തുനിന്ന്​ ഉരുക്കിയും കുഴമ്പുരൂപത്തിലും ചെയിനുകളാക്കിയും കടത്തുന്നത്. നാട്ടിലെത്തിച്ച് ആഭരണങ്ങളാക്കുന്നതോടെ കിലോക്ക് 50 ലക്ഷം രൂപക്ക് മുകളിലാകും. കാരിയര്‍മാര്‍ക്കും സ്വര്‍ണക്കടത്തിന് സഹായിക്കുന്നവര്‍ക്കും ഒരു വിഹിതം കൊടുത്താല്‍പോലും സ്വർണക്കടത്ത് മാഫിയക്ക്​ ഏറെ ലാഭകരമാണ്. നയതന്ത്രചാനല്‍ വഴി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണം പിടികൂടിയതിനുശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാത്രം വ്യത്യസ്​ത സംഭവങ്ങളിലായി അഞ്ചുകിലോ സ്വര്‍ണം എയര്‍കസ്​റ്റംസ് പിടികൂടി. ഇതി​ൻെറ നാലിരട്ടിയോളം കസ്​റ്റംസി​ൻെറ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്നാണ​്​ നിഗമനം. എം.റഫീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.