ദുരന്ത സാധ്യതാ മേഖലകളിൽ സ്​കൂളുകൾ അരുത്​, ഉളളത്​ മാറ്റണം

സ്​കൂൾ സുരക്ഷക്കായുള്ള പുതിയ മാർഗനിർദേശങ്ങളിലാണിവ കൊല്ലം: ദുരന്ത സാധ്യത മേഖലയിൽ പ്രവർത്തിക്കുന്ന സ്​കൂളുകൾ സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റണമെന്നും പുതുതായി പണിയുന്ന സ്​കൂൾ കെട്ടിടങ്ങൾ ദുരന്ത സാധ്യത മേഖലയിലല്ലെന്ന്​ ഉറപ്പുവരുത്തണമെന്നും നിർദേശം. സംസ്​ഥാന ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ സ്​കൂൾ സുരക്ഷ മാർഗനിർദേശങ്ങളിലാണ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്​. ദുരന്ത സാധ്യത മേഖലയിൽ പ്രവർത്തിക്കുന്ന സ്​കൂളുകൾ മാറ്റുന്നില്ലെങ്കിൽ, ദുരന്ത ലഘൂകരണത്തിനാവശ്യമായ സംവിധാനങ്ങൾ അവിടെ ഏർ​െപ്പടുത്തണമെന്നും ഒരു അധ്യാപകന്​ സുരക്ഷ ചുമതല നൽകണമെന്നും നിർദേശമുണ്ട്​. നിലവിലുള്ള സ്​കൂളുകളിലും പുതിയതായി നിർമിക്കുന്നവയിലും ദേശീയ ബിൽഡിങ്​ കോഡി​ൻെറ സുരക്ഷാ മാർഗനിർദേശങ്ങൾ പൂർണമായും പാലിക്കണം. അതോടൊപ്പം ദുരന്ത ലഘൂകരണ സംവിധാനങ്ങൾ ഏർ​െപ്പടുത്തുകയും വേണം. എല്ലാ ക്ലാസ്​ മുറികൾക്കും രണ്ടു വാതിലുകൾ നിർബന്ധമാണ്​. ഇവ പുറത്തേക്കോ തുറന്ന സ്​ഥലങ്ങളിലേക്കോ തുറക്കുന്ന വിധത്തിലാകണം രൂപകൽപന ചെയ്യേണ്ടത്​. ക്ലാസ്​മുറികളും ശൗചാലയങ്ങളും ഭിന്നശേഷി സൗഹൃദമാകണം. എല്ലാ സ്​കൂളുകളിലും സുരക്ഷാ സമിതി രൂപവത്​കരിക്കണം. അതോടൊപ്പം ജില്ല, സംസ്​ഥാന തലങ്ങളിൽ ഉപദേശക സമിതികളും വേണം. അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും രക്ഷാകർത്താക്കളും ചേർന്നുവേണം സുരക്ഷാ മാർഗ നിർദേശങ്ങൾ തയാറാക്കേണ്ടത്​. വിദ്യാർഥികൾക്കടക്കം ദുരന്ത നിവാരണ പരിശീലനം നൽകണം. ഇതിനായി വർഷത്തിൽ രണ്ടു തവണ മോക്​ഡ്രിൽ നടത്തണം. അഗ്​നി സുരക്ഷയും ഭക്ഷ്യ സുരക്ഷയും ഉൾ​െപ്പടുത്തി സുരക്ഷാ പരിശോധന നടത്തുക, വികസന പദ്ധതിയിൽ സുരക്ഷക്ക്​ പ്രാധാന്യം നൽകുക, എല്ലാ മാസവും ബോധവത്​കരണ നടപടികൾ നടത്തുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.