കുന്നത്തുകാലില്‍ സമ്പര്‍ക്കബാധിതര്‍ വർധിക്കുന്നു

വെള്ളറട: സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുന്നത്തുകാല്‍ പഞ്ചായത്തില്‍ വർധിക്കുന്നുത് ആശങ്കക്കിടയാക്കുന്നു. നിലവില്‍ കണ്ടെയ്​ന്‍മൻെറ്​ സോണില്‍ തുടരുന്ന കുന്നത്തുകാലില്‍ കഴിഞ്ഞദിവസം 16 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ രോഗികളായവരുടെ എണ്ണം 100 കവിഞ്ഞു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകനയോഗം കൂടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ ആരോഗ്യസുരക്ഷാ ക്രമീകരണങ്ങളും ശൂചീകരണപ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കാനും തീരുമാനിച്ചു. കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് യോഗത്തില്‍ ഒരുകൂട്ടം വ്യാപാരികള്‍ ആവശ്യപ്പെട്ടു. പാലിയോട്, കാരക്കോണം എന്നീ കേന്ദ്രങ്ങളില്‍ ആൻറിജന്‍ പരിശോധനകള്‍ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.