ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മക‍െൻറയും മാല മോഷ്​ടിച്ചു

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും മക‍ൻെറയും മാല മോഷ്​ടിച്ചു തിരുവനന്തപുരം: വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന യുവതിയുടെയും മക‍ൻെറയും നാലര പവ‍ൻെറ സ്വർണാഭരണങ്ങൾ മോഷണം പോയി. ശ്രീകണ്ഠേശ്വരം ശ്രീചിത്ര ഗാർഡൻ ടി.സി 28/ 1245ൽ വാടകക്ക് താമസിക്കുന്ന അരുണിൻെറ ഭാര്യയുടെയും രണ്ടരവയസ്സുള്ള മക‍ൻെറയും ആഭരണങ്ങളാണ് നഷ്​ടമായത്. കഴിഞ്ഞദിവസം പുലർച്ച 12.30നും അഞ്ചിനുമിടയിലായിരുന്നു സംഭവം. വീട്ടുകാർ രാവിലെയാണ് മോഷണവിവരം അറിയുന്നത്. ശനിയാഴ്ച പുലർച്ച വഞ്ചിയൂരിലെ ഡി.ആർ.ഐ ഓഫിസിലും ലോക്കറടക്കം കുത്തിത്തുറക്കാൻ മോഷ്​ടാവ് ശ്രമിച്ചിരുന്നു. പൊലീസിൻെറ കർശന നിരീക്ഷണമുള്ള മേഖലയിലാണ് രണ്ട് മോഷണശ്രമവും. എന്നാൽ, ബാലഭാസ്കറിൻെറ സുഹൃത്തുകളടക്കം പങ്കുള്ള സ്വർണക്കടത്തുകേസിൻെറ ഫയലുകൾ മോഷ്​ടിക്കാനുള്ള ശ്രമമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൻെറ ഓഫിസിൽ നടന്നതെന്ന സംശയം പൊലീസിനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.