വ്യാപാരികളുടെ സമരപരിപാടികൾ മാറ്റി​െവച്ചു

തിരുവനന്തപുരം: ചാല -പാളയം മാർക്കറ്റിലെ . കലക്ടർ ഡോ. നവജ്യോത് ഖോസ ചേംബറിൽ വിളിച്ച യോഗത്തിലെ ചർച്ചയെതുടർന്നാണ് സമരം മാറ്റിവെച്ചത്. ജില്ലാ പൊലീസ് ​േമധാവി ബലറാംകുമാർ ഉപാധ്യായ, ഡി.ഐ.ജി പി. പ്രകാശ്, എ.ഡി.എം വി.ആർ. വിനോദ്, ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ജില്ലാ വൈസ് പ്രസിഡൻറ്​ ആര്യശാല സുരേഷ്, ജില്ലാ നേതാക്കളായ കുടപ്പനക്കുന്ന് വിനയചന്ദ്രൻ, എൻ. കണ്ണദാസൻ, ജി. മോഹൻ തമ്പി എന്നിവരുമായി ചർച്ച നടത്തിയത്. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ചാല പ്രദേശം സന്ദർശിച്ച് നിയന്ത്രണവിധേയമായി വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള സാധ്യതകൾ പഠിച്ച്​ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. അതി​ൻെറ അടിസ്ഥാനത്തിൽ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ചൊവ്വാഴ്ച ചർച്ചയിൽ ധാരണയാക്കും എന്ന ഉറപ്പ് ലഭിച്ചതി​ൻെറ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. നിയമലംഘനം നടത്തി കടകൾ തുറക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കാൻ തുനിയില്ലെന്ന്​ നേതാക്കൾ ഉറപ്പുനൽകി. പാളയം മാർക്കറ്റിലെ വ്യാപാരികൾ നാളെമുതൽ ഒന്നിടവിട്ടുള്ള കടകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. തീരുമാനം അറിയിച്ചു കൊണ്ട് നഗരസഭ നോട്ടീസ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.