പഞ്ചായത്തംഗമുൾപ്പെടെ ഒമ്പതുപേർക്ക് കോവിഡ്: അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു

പഞ്ചായത്തംഗമുൾപ്പെടെ ഒമ്പതുപേർക്ക് കോവിഡ്: അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു അഞ്ചൽ: അഞ്ചലിൽ ആശങ്കയുയർത്തി കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു. കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ ഒമ്പത് പേർക്കാണിവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അഞ്ചൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു. അടുത്തിടെ ഇവിടെ നടന്ന നിരവധി പൊതുപരിപാടികളിൽ പങ്കെടുത്ത ജനപ്രതിനിധികളുൾപ്പെടെയുള്ളവരെല്ലാം ആശങ്കയിലാണ്. തൊട്ടടുത്ത പഞ്ചായത്തായ ഇടമുളയ്ക്കലിൽ ആറുപേരുടെ പരിശോധനഫലം പോസിറ്റീവായി. ഇതിൽ അഞ്ചുപേർ പനച്ചവിള ചെമ്പകരാമനല്ലൂർ പ്രദേശത്തുള്ളവരും ഒരാൾ ആയൂർ പെരുങ്ങള്ളൂർ സ്വദേശിയുമാണ്. ഏരൂർ പഞ്ചായത്തിൽ രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനത്തെ തുടർന്ന് നേരത്തേ ഇടമുളയ്ക്കൽ പഞ്ചായത്തിനെ ക​ണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തുകയും രോഗവ്യാപനം ഇല്ലാതായതോടെ ചെമ്പകരാമനല്ലൂർ വാർഡിനെ കഴിഞ്ഞദിവസം ഒഴിവാക്കുകയും ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ പനച്ചവിള ഉൾപ്പെടുന്ന പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.