ട്രെയിൻതട്ടി കൈകളറ്റ നായ്ക്ക് ശസ്ത്രക്രിയ

*ആന്തരികാവയവങ്ങൾക്ക് ക്ഷതമുള്ളതിനാൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് കൊല്ലം: തീവണ്ടിയിടിച്ച് കൈകളറ്റ നായ്ക്ക് സാന്ത്വനമായി ഡോക്ടർമാരും പൊലീസും. നേത്രാവതി എക്സ്പ്രസ് കൊല്ലത്തേക്കെത്തിയപ്പോൾ കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിനുമുന്നിൽ വെച്ചായിരുന്നു തെരുവ് നായെ ഇടിച്ചത്. ഓടിമാറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൈകൾ രണ്ടും അറ്റ നിലയിലായിരുന്നു നായ്​. ആഹാരം കൊടുത്തു പരിപാലിച്ചിരുന്ന കടയുടമ അറിയിച്ചതിനെ തുടർന്ന് സിറ്റി പൊലീസാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൻെറ സഹായം തേടിയത്. കേന്ദ്രത്തിൽ നിന്ന് എസ്.പി.സി.എ ആംബുലൻസിലെത്തിയ മെഡിക്കൽ സംഘത്തോട് ആദ്യം ക്രൗര്യം കാണിച്ചെങ്കിലും അനസ്തേഷ്യ നൽകി നായ്ക്ക് പ്രഥമ ശുശ്രൂഷകൾ നൽകി. തുടർന്ന് ശസ്ത്രക്രിയകൾക്കും തുടർനിരീക്ഷണത്തിനുമായി വെറ്ററിനറി കേന്ദ്രത്തിലേക്ക് ആംബുലൻസിലെത്തിച്ചു. ​െകെമുട്ടുകൾ മുകളിൽ വെച്ച് മുറിച്ചുമാറ്റുന്ന ആംപ്യൂട്ടേഷൻ ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിനും അന്തരികാവയവങ്ങൾക്കും ക്ഷതമുള്ളതായി എക്സ്റേ പരിശോധനയിൽ കണ്ടെത്തി. നായെ എമർജൻസി ട്രോമ കെയർ യൂനിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാക്കി. സീനിയർ വെറ്ററിനറി സർജൻമാരായ ഡോ.ഡി. ഷൈൻകുമാർ, ഡോ.ബി. അജിത് ബാബു, ട്രാഫിക് സബ് ഇൻസ്പക്ടർ ടി. പ്രദീപ്, ജില്ല ക്രൈംബ്രാഞ്ച് സബ് ഇൻസ്​പെക്ടർ എച്ച്. ഷാനവാസ്, ഡോ. നിജിൻ ജോസ്, സീനിയർ ഇൻസ്​പെക്ടർ എസ്. റിജു എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.