ക​െണ്ടയ്​ന്‍മെൻറ് സോണ്‍ നിയന്ത്രണങ്ങള്‍

ക​െണ്ടയ്​ന്‍മൻെറ് സോണ്‍ നിയന്ത്രണങ്ങള്‍ കൊല്ലം: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ 14, 15 വാര്‍ഡുകള ക​െണ്ടയ്​ന്‍മൻെറ് സോണായി നിശ്ചയിച്ചും വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മൻെറായി നിശ്ചയിച്ചും ജില്ല കലക്ടര്‍ ഉത്തരവിട്ടു. * റെഡ് കളര്‍ കോഡഡ് പഞ്ചായത്തുകൾ ആലപ്പാട്, തൊടിയൂര്‍, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, ചടയമംഗലം, ചിതറ, കരീപ്ര, നിലമേല്‍, ഉമ്മന്നൂര്‍, വെട്ടിക്കവല, മൈലം, അഞ്ചല്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പനയം, ഇട്ടിവ, കടയ്ക്കല്‍, വെളിനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡും. *ക​െണ്ടയ്​ന്‍മൻെറ് സോണ്‍ തുടരുന്ന വാർഡുകൾ ചവറ ഗ്രാമപഞ്ചായത്തിലെ ആറ്​, ഏഴ്​, എട്ട്​, ഒമ്പത്​, 11, 12, 13, 14, 18 വാര്‍ഡുകൾ. ക്ലാപ്പന: ഏഴ്​, 14 വാര്‍ഡുകൾ. കുലശേഖരപുരം: എട്ട്​, ഒമ്പത്​, 10, 11, 21. തഴവ: 18, 19, 20, 21. കരുനാഗപ്പള്ളി നഗരസഭ: 12, 23, 24, 29, 30, 33. പോരുവഴി: 14, 17. കൊട്ടാരക്കര നഗരസഭ: ഒന്ന്​, രണ്ട്​, മൂന്ന്​, ഏഴ്​. ഇളമാട്: ഒമ്പത്, 12, 13, 15. എഴുകോണ്‍: 7ാം വാര്‍ഡ്. കുമ്മിള്‍: രണ്ട്​, ഏഴ്​, 11, 14. മേലില: അഞ്ച്​, ഏഴ്​, എട്ട്​, ഒമ്പത്​, 10, 11. നെടുവത്തൂര്‍: ഒന്ന്​, അഞ്ച്​, 11, 13, 17. പൂയപ്പള്ളി: 10, 11, 12, 13, 14. വെളിയം: എട്ട്​, 13, 14, 16, 17, 18. കുളക്കട: ഒമ്പത്, 18. പുനലൂര്‍ മുനിസിപ്പാലിറ്റി: 15, 17, 18, 26, 27. അലയമണ്‍: എട്ട്​, 12, 13. ഇടമുളയ്ക്കല്‍: മൂന്ന്​, ആറ്​, 11, 12, 13, 14, 15. കരവാളൂര്‍: രണ്ട്​, ഒമ്പത്, 15. കുളത്തൂപ്പുഴ: മൂന്ന്​, നാല്​, എട്ട്​, 13, 16, 17, 18. തെന്മല: നാല്​, അഞ്ച്​, 11, 14. ഏരൂര്‍: മൂന്ന്​, അഞ്ച്​, 11, 12, 15. വിളക്കുടി: മൂന്ന്​, ആറ്​, 10, 12, 19. തലവൂര്‍: 15, 19, 20. പത്തനാപുരം: 12, 13, 14. പരവൂര്‍: ഒമ്പത്​, 11, 12, 17, 18, 19, 20, 21, 22, 23, 26. തൃക്കരുവ: ഒന്ന്​, 16. കൊറ്റങ്കര: എട്ട്​, ഒമ്പത്​, 10, 11. കൊല്ലം കോര്‍പറേഷൻ: 35 പൂര്‍ണമായും 13ാം ഡിവിഷനിലെ ബംഗ്ലാവ് പുരയിടം പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങൾ. നെടുമ്പന: നാല്​, ആറ്​, 19. തേവലക്കര: 17ാം വാര്‍ഡ്. വാര്‍ഷിക പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ക്ക് ജില്ല പഞ്ചായത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. പ്രസിഡൻറ് സി. രാധാമണി അധ്യക്ഷതവഹിച്ചു. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പുതിയ പദ്ധതികള്‍ക്കും റിവിഷന്‍ പദ്ധതികള്‍ക്കുമാണ് അംഗീകരിച്ചത്. കല്ലുവാതുക്കല്‍, വെട്ടിക്കവല പഞ്ചായത്തുകളാണ് പുതിയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയത്. ജലസംരക്ഷണ പദ്ധതിയായ ജലജീവന്‍, മത്സ്യകൃഷിയുമായി ബന്ധപ്പെട്ട ബയോഫ്‌ലോക്, വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കല്‍, ബയോബിന്‍ വിതരണം, വികസനപദ്ധതികളുടെ ഡോക്യുമെ​േൻറഷന്‍ എന്നിവയാണ് പുതിയ പദ്ധതികളായി അവതരിപ്പിച്ചത്. ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്‍, ആസൂത്രണസമിതി അംഗങ്ങളായ എസ്. വേണുഗോപാല്‍, എന്‍. രവീന്ദ്രന്‍, ആസൂത്രണ-തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.