ദീപപ്രകാശമൊരുക്കി നവോദയം വാർഷികം

കൊല്ലം: ഗ്രാമീണ ഗ്രന്ഥശാലയായ നീരാവിൽ നവോദയത്തിൻെറ 70ാം ജന്മവാർഷികം 70 മൺചെരാതുകളിൽ ദീപം തെളിച്ച് ആഘോഷിക്കും. ആഗസ്​റ്റ്​ ഒന്നിന് വൈകീട്ട് 6.30ന് ഗ്രന്ഥശാലമുറ്റത്തെ കൽവിളക്കിൽ ഗ്രാമദീപം തെളിക്കുന്നതിനൊപ്പം ബഹുനില ആസ്ഥാനമന്ദിരത്തിൻെറ പൂമുഖപ്പടികളിലും ദീപം തെളിയും. 1950 ആഗസ്​റ്റ് ഒന്നിനാണ് പുരോഗമനാശയക്കാരായ ഒരു സംഘം യുവാക്കൾ തൃക്കടവൂർ-നീരാവിൽ ഗ്രാമത്തിൽ ഗ്രന്ഥശാലക്ക് ദീപം തെളിച്ചത്. വിവിധ ശാഖകളിലുള്ള 26000 ത്തോളം പുസ്​തകങ്ങളും 700 ലേറെ അംഗങ്ങളുമുള്ള ഗ്രന്ഥശാലക്ക് അനുബന്ധമായി ബാലവേദി, കായികകലാസമിതി, വനിതാവേദി, ഫിലിം ക്ലബ്​ തുടങ്ങിയവ പ്രവർത്തിക്കുന്നു. രാജ്യത്തെ എല്ലാ ഭാഷകളിലുമുള്ള പുസ്​തകങ്ങളുടെ ഹെർബേറിയം, വിഖ്യാത ചിത്രകാരന്മാരുടെ 100 ലേറെ ചിത്രങ്ങൾ നിറഞ്ഞ ആർട്ട്​ ഗ്യാലറി എന്നിവ ഗ്രന്ഥശാലയുടെ സവിശേഷതയാണ്. കേരള സ്​റ്റേറ്റ് ലൈബ്രറി കൗൺസിലിൻെറ മികച്ച സാംസ്​കാരിക പ്രവർത്തനത്തിനുള്ള സമാധാനം വി. പരമേശ്വരൻ അവാർഡ്, സംസ്​ഥാനത്തെ മികച്ച ഗ്രന്ഥശാലക്കുള്ള ഇ.എം.എസ്​ പുരസ്​കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.