കശുവണ്ടി ഓൺലൈനിലേക്ക്; പച്ചപിടിക്കാൻ ഒൗട്ട്​ലെറ്റുകളും

കൊല്ലം: കയറ്റുമതി നിലച്ചതോടെ വിൽപനസാധ്യത തേടി കേരളത്തിെല കശുവണ്ടി ഓൺലൈനിലേക്ക്. കശുവണ്ടി വികസന കോർപറേഷനാണ് വിൽപനക്ക് പുതിയസാധ്യത തേടുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് നൂറ് ഒൗട്ട്​ലെറ്റുകളും തുറക്കും. കോർപ​റേഷ​ൻെറ ഓൺലൈൻ പോർട്ടലിന് പുറമെ കശുവണ്ടിയും മൂല്യവർധിത ഉൽപന്നങ്ങളും വിൽക്കാൻ ആമസോണുമായി ധാരണയിലെത്തിയതായി ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ആദ്യഘട്ടം 100 ഔട്ട്​ലെറ്റാണ് ഒരുക്കുന്നത്​. കണ്ടെയ്ൻമൻെറ് സോൺ നിയന്ത്രണംമൂലം കോർപറേഷന് കീഴിലുള്ള 16 ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്​. ഇത് പ്രവർത്തനസജ്ജമായാൽ സംസ്കരണം വേഗത്തിലാക്കും. ആഘോഷങ്ങളും വിനോദസഞ്ചാരവും ഇല്ലാതായതോടെ പരിപ്പ് വിറ്റഴിക്കാനുള്ള വലിയൊരു വിപണി ഇല്ലാതായി. വിലയെയും കാര്യമായി ബാധിച്ചു. കോർപറേഷൻ വിൽപന നടത്തുന്ന 11 കിലോ ഇതിനകം ടിന്നിന് 400-500 രൂപവരെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കണ്ണൂർ, കാസർകോട്​ ജില്ലകളിൽനിന്നായി 4000 ടൺ കശുവണ്ടിയാണ് സഹകരണ സംഘങ്ങൾ വഴി കാപക്സും കശുവണ്ടി വികസന കോർപറേഷനും ശേഖരിച്ചത്. 101 രൂപക്ക് സഹകരണ സംഘങ്ങൾ മുഖേനയാണ് ശേഖരിച്ചത്. 160 കോടിയാണ് പരിപ്പും അനുബന്ധ ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നതിലൂടെ പ്രതിവർഷം ലഭിച്ചിരുന്നത്. ഈ നഷ്്ടം നികത്താനാകില്ലെങ്കിലും ആഭ്യന്തരവിപണി വഴി തൊഴിലാളികൾക്ക് തൊഴിലും സംസ്കരിച്ച പരിപ്പ് വിറ്റഴിക്കലും നടക്കുമെന്നാണ് വിലയിരുത്തൽ. ഓണം വിപണിയിലേക്ക് 18ഇനം ഉൽപന്നങ്ങളും ഔട്ട്​ലെറ്റുകൾ വഴി എത്തിക്കുന്നുണ്ട്. കെ.പി. ഷിജു -----------------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.