ഒറ്റക്ക്​ താമസിക്കുന്നയാളെ മര്‍ദിച്ചവശനാക്കിയശേഷം മോഷണം

വെള്ളറട: ഒറ്റക്ക്​ താമസിക്കുന്നയാളെ പട്ടാപ്പകല്‍ അതിക്രൂരമായി മര്‍ദിച്ചശേഷം കെട്ടിയിട്ട് റബര്‍ ഷീറ്റും വീട്ടുപകരണങ്ങളും മോഷ്​ടിച്ചു. ഒറ്റശേഖരമംഗലം കിഴക്കേവിളയില്‍ ഗോപകുമാറി(50)നെയാണ് മര്‍ദിച്ച് കെട്ടിയിട്ട ശേഷം വീട്ടിനുള്ളിലെ വിലപിടിപ്പുള്ള ഉപകരണങ്ങളും റബര്‍ഷീറ്റും പണവുമെല്ലാം കവര്‍ന്നത്. ഏറെ നേരം ബോധരഹിതനായി കിടന്ന ഇയാളെ സമീപവാസികളാണ്​ ആശുപത്രിയില്‍ എത്തിച്ചത്. തിരുവനന്തപരം മെഡിക്കല്‍ കോളജില്‍ ഇയാൾ അതിഗുരുതരാവസ്ഥയില്‍ തുടരുകയാണിപ്പോള്‍. വര്‍ഷങ്ങളായി ഒറ്റക്ക്​ താമസിക്കുന്ന ഇയാള്‍ അവിവാഹിതനാണ്. ആര്യന്‍കോട് പൊലീസ്​ പരിധിയില്‍ ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാണ്. പൊലീസി​ൻെറ നിഷ്‌ക്രിയത്വമാണ് അക്രമികള്‍ അഴിഞ്ഞാടാന്‍ കാരണമെന്നാണ്​ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.